ന്യൂഡല്‍ഹി: ഫ്രാന്‍സിസ് മാര്‍പാപ്പയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി  കൂടിക്കാഴ്ച നടത്തിയേക്കും. അടുത്ത വെള്ളിയാഴ്ച വത്തിക്കാനില്‍ കൂടിക്കാഴ്ച നടന്നേക്കുമെന്നാണ് സൂചന. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി അടുത്ത ആഴ്ച മോദി റോമിലെത്തും. ഉച്ചക്കോടിക്ക് തൊട്ടുമുമ്പായിരിക്കും കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അതേസമയം മോദി-മാര്‍പാപ്പ കൂടിക്കാഴ്ച സംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക അറിയിപ്പ് ഇതുവരെ വന്നിട്ടില്ല. ഒക്ടോബര്‍ 28ന് രാത്രി പ്രധാനമന്ത്രി റോമിലേക്ക് യാത്ര തിരിക്കുമെന്നാണ് വിവരം. 30, 31 തിയതികളിലാണ് ജി 20 ഉച്ചകോടി നടക്കുക. അഫ്ഗാനിലെ താലിബാന്‍ ഭരണം സംബന്ധിച്ച വിഷയങ്ങളാണ് ജി 20 ഉച്ചകോടിയുടെ പ്രധാന അജണ്ട. തായ്‌വാനിലെ ചൈനീസ് കടന്നുകയറ്റവും ഉച്ചകോടിയില്‍ ചര്‍ച്ചയാകും.

ജി 20 ഉച്ചകോടിക്കുശേഷം പ്രധാനമന്ത്രി കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് സ്‌കോട്ട്ലന്‍ഡിലെ ഗ്ലാസ്ഗോയില്‍ നവംബര്‍ ഒന്നിന് നടക്കുന്ന കോപ്പ്-26 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ തിരിക്കും.. യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണൊപ്പം സുപ്രധാന പരിപാടികളില്‍ മോദി പങ്കെടുത്തേക്കും.

content highlights: PM Modi to call on Pope Francis at Vatican before attending G 20 summit