ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഫോണില്‍ സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. കോവിഷീല്‍ഡ് വാക്‌സിന്‍ ഉത്പാദനത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാക്കുമെന്ന് അമേരിക്ക വ്യക്തമാക്കിയതിന് പിന്നാലെയാണിത്.

ബൈഡനുമായി നടത്തിയ സംഭാഷണം ഫലപ്രദമായിരുന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഇരു രാജ്യങ്ങളിലെയും കോവിഡ് സ്ഥിതിഗതികള്‍ വിശദമായി ചര്‍ച്ചചെയ്തു. ഇന്ത്യയ്ക്ക് അമേരിക്ക നല്‍കുന്ന പിന്തുണയ്ക്ക് ബൈഡനോട് നന്ദി പറഞ്ഞുവെന്നും മോദി വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights: PM Modi speaks to Joe Biden on COVID crisis