Photo: twitter|AFP
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിഗത ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. @narendramodi എന്ന അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഇന്ത്യയില്‍ ബിറ്റ്‌കോയ്ന്‍ നിയമാനുസൃതമാക്കിയെന്നും സര്‍ക്കാര്‍ 500 ബിറ്റ്‌കോയ്ന്‍ വാങ്ങി ജനങ്ങള്‍ക്ക് വിതരണം ചെയ്യുകയാണ് എന്നുമായിരുന്നു ഹാക്ക് ചെയ്യപ്പെട്ടശേഷമുള്ള ട്വീറ്റ്.
ഞെട്ടലോടെയാണ് പലരും മോദിയുടെ ട്വീറ്റിനെ കണ്ടത്. രാഷ്ട്രീയ, സാമൂഹ്യ പ്രവര്‍ത്തകര്‍ ഈ ട്വീറ്റ് വ്യാപകമായി ഷെയര്‍ ചെയ്യുകയും ചെയ്തു. ഇതിനുശേഷമാണ് ട്വിറ്ററിന് ഔദ്യോഗിക പരാതി നല്‍കി അൗണ്ട് തിരിച്ചുപിടിച്ചത്. ഉടനെ വിവാദ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
മോദിയുടെ വ്യക്തിഗത അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് പിന്നീട് @PMOIndia എന്ന പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ട്വീറ്റ് ചെയ്തു. ഏതാനും സമയത്തിനുള്ള അക്കൗണ്ട് തിരിച്ചുപിടിച്ചുവെന്നും ബിറ്റ്‌കോയ്ന്‍ സംബന്ധിച്ച ട്വീറ്റ് അവഗണിക്കണമെന്നും പ്രധാനമന്ത്രി ഔദ്യോഗിക ട്വീറ്റില്‍ പറഞ്ഞു.
2020 സെപ്റ്റംബറിലും പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റും മൊബൈല്‍ ആപ്പും ഇതുപോലെ ഹാക്ക് ചെയ്യപ്പെട്ടിരുന്നു.
Content Highlights: PM Modi's Twitter Handle Hacked Shares Bitcoin Link
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..