Photo: Getty Images
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഡിജിറ്റല്‍ പെയ്മെന്റ് നെറ്റ്വര്ക്കായ യു.പി.ഐ വഴി നടന്ന പണമിടപാടുകളുടെ ഓഡിയോ-വിഷ്വല്‍ ചിത്രീകരണത്തിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ യുപിഐ ഇടപാടില്‍ വലിയ വർധനയുണ്ടായെന്ന് സൂചിപ്പിക്കുന്നതാണ് പിക്സല്‍ ഇന്ത്യ തയ്യാറാക്കിയ ഇന്‍ഫോഗ്രാഫിക്.
2016-ല്‍ യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫെയ്സ് (യു.പി.ഐ) ആരംഭിച്ചത് മുതല്‍ നടന്ന ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകളുടെ ശ്രദ്ധേയമായ വളര്‍ച്ചയെ ചിത്രീകരിക്കുന്നതാണ് പിക്സല്‍ ഇന്ത്യ തയ്യാറാക്കിയ ഈ അനിമേറ്റഡ് ഇന്‍ഫോഗ്രാഫിക്. പിക്സല്‍ ഇന്ത്യയുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ട്വിറ്ററില്‍ ഇത് ഷെയര്‍ ചെയ്ത പ്രധാനമന്ത്രി പിക്സല്‍ ഇന്ത്യയെ അഭിനന്ദിക്കുകയും ചെയ്തു. അവതരണം രസകരവും ആകര്‍ഷകവും വിജ്ഞാനപരവുമാണെന്നും പ്രധാനമന്ത്രി കുറിച്ചു. പ്രധാനമന്ത്രിയുടെ അഭിനന്ദനങ്ങള്‍ക്ക് പിക്സല്‍ ഇന്ത്യ നന്ദി അറിയിച്ചു.
നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യയും റിസര്‍വ് ബാങ്കും ചേര്‍ന്നു തയ്യാറാക്കിയ പണമിടപാടിനുള്ള ഏകീകൃത ആപ്ലിക്കേഷനാണ് യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫെയ്സ് അഥവാ യു.പി.ഐ. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ഒരു ട്രില്യണ്‍ ഡോളറിന്റെ സാമ്പത്തിക ഇടപാടുകളാണ് യു.പി.ഐ യിലൂടെ നടന്നത്.
Content Highlights: PM Modi's Shoutout For 'Sound Of Money' With A Digital Twist
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..