പ്രധാനമന്ത്രി നരേന്ദ്ര മോദി | Photo - Mathrubhumi archives
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഫിറോസ്പൂരിലെ റാലിയില്‍ സുരക്ഷാവീഴ്ച ഉണ്ടായതായി സുപ്രീം കോടതി രൂപവത്കരിച്ച സമിതിയുടെ കണ്ടെത്തല്‍. ജനുവരി അഞ്ചിന് നടത്തിയ റാലിയില്‍ റോഡ് മാര്‍ഗം യാത്രചെയ്ത പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പോലീസ് വീഴ്ചവരുത്തിയെന്നാണ് സമിതി കണ്ടെത്തിയത്. പ്രധാനമന്ത്രി ഉള്‍പ്പടെയുള്ളവരുടെ സുരക്ഷയ്ക്കായുള്ള ബ്ലൂ ബുക്ക് പരിഷ്‌കരിക്കണമെന്നും സമിതി ശുപാര്‍ശചെയ്തു. സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറാന്‍ ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനമായിട്ടും ക്രമസമാധാന നില ഉറപ്പുവരുത്താന്‍ എസ്എസ്പി പരാജയപെട്ടുവെന്നാണ് സമിതിയുടെ കണ്ടെത്തല്‍. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി വ്യന്യസിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം നല്‍കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറാന്‍ ഉത്തരവിട്ടത്. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അധ്യക്ഷയായ സമിതിയില്‍ ദേശീയ അന്വേഷണ ഏജന്‍സിയിലെ ഐജി, ചണ്ഡീഗഡ് ഡിജിപി, പഞ്ചാബ് പൊലീസിലെ സുരക്ഷാ ചുമതലയുള്ള അഡീഷണല്‍ ഡിജിപി, പഞ്ചാബ്, ഹരിയാന ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ എന്നിവരായിരുന്നു സമിതിയിലെ അംഗങ്ങള്‍.
ജനുവരി അഞ്ചിന് ഫിറോസ്പൂരിലെ റാലിയില്‍ പങ്കെടുക്കാന്‍ റോഡ് മാര്‍ഗം യാത്ര തിരിക്കവെ കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്ന് മോദിയുടെ വാഹനവ്യൂഹം മേല്‍പ്പാലത്തില്‍ കുടുങ്ങുകയായിരുന്നു. ഫിറോസ് പൂര്‍-മോഗ ദേശീയപാതയിലെ മേല്‍പ്പാലത്തിലാണ് വാഹനവ്യൂഹം കുടുങ്ങിയത്.
Content Highlights: PM Modi's Punjab security breach: Panel faults then Ferozepur SSP


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..