ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത രാമക്ഷേത്ര ശിലാസ്ഥാപനത്തിന്റെ ദൃശ്യങ്ങള്‍ തത്സമയം ലോകത്തെമ്പാടും കണ്ടത് ലക്ഷക്കണക്കിന് പേര്‍. യുകെ, യുഎസ്എ, കാനഡ, ഓസ്‌ട്രേലിയ, ഇന്തോനീഷ്യ, തായ്‌ലാന്‍ഡ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ വിവിധ ചാനലുകളിലൂടെ ശിലാസ്ഥാപത്തിന്റെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തിട്ടുണ്ട്.
ദൂദര്‍ശനാണ് ശിലാസ്ഥാപനത്തിന്റെ ദൃശ്യങ്ങള്‍ തത്സമയം പകര്‍ത്തി സിഗ്നല്‍ കൈമാറിയത്. ഇന്ത്യയില്‍ മാത്രം ഇരുന്നൂറോളം ചാനലുകള്‍ പരിപാടി സംപ്രേഷണം ചെയ്തതായി ദൂരദര്‍ശന്‍ പ്രസ്താവനയില്‍ അറിയിച്ചു. യൂട്യൂബിലൂടേയും ആളുകള്‍ പരിപാടി കണ്ടു. യുഎസ്എ, യുകെ, ഫ്രാന്‍സ്, ഇറ്റലി, നെതര്‌ലാന്‍ഡ്, ജപ്പാന്‍, കാനഡ, യുഎഇ, സൗദി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര് തത്സമയം യൂട്യൂബിലൂടെ ശിലാസ്ഥാപനത്തിന്റെ ചടങ്ങുകള്‍ കണ്ടത്.
ദൂരദര്‍ശന്‍ എഎന്‍ഐയിലൂടെ വിതരണം ചെയ്ത ചെയ്ത സിഗ്നല്‍ 1200 ടിവി സ്റ്റേഷനുകളും എപിടിഎന്‍ വഴി നല്‍കിയ സിഗ്നല്‍ 450 മാധ്യമസ്ഥാപനങ്ങളും ഉപയോഗിച്ചും. ഏഷ്യ പസഫിക് രാജ്യങ്ങളില്‍ ദുരദര്‍ശന്‍ നേരിട്ട് സംപ്രേഷണം നടത്തി.
Content Highlights: PM Modi’s Ayodhya ceremony widely watched across the world, highest viewership from US, UK