പ്രധാനമന്ത്രി പുതിയ പാർലമെന്റ് മന്ദിരത്തിൽ. photo: ANI
ന്യൂഡല്‍ഹി: നിര്‍മാണം പുരോഗമിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു സന്ദര്‍ശനം. ഒരുമണിക്കൂറിലേറെ പാര്‍ലമെന്റില്‍ ചെലവഴിച്ച മോദി നിര്‍മാണ പുരോഗതി വിലയിരുത്തി.
ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. പാര്‍ലമെന്റിലെ ഇരുസഭകളിലും സജ്ജീകരിച്ച സംവിധാനങ്ങളും സൗകര്യങ്ങളുമെല്ലാം പ്രധാനമന്ത്രി അവലോകനം ചെയ്തു. നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് തൊഴിലാളികളുമായും ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷമാണ് മോദി മടങ്ങിയത്.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ 2021 സെപ്റ്റംബറിലും പ്രധാനമന്ത്രി അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയിരുന്നു.
20,000 കോടി രൂപയുടെ സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് 2020ലാണ് പ്രധാനമന്ത്രി ശിലാസ്ഥാപനം നടത്തിയത്. 64,500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള പുതിയ മന്ദിരത്തിന് 971 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ത്രികോണാകൃതിയിലുള്ള പാര്‍ലമെന്റ് മന്ദിരം, പൊതു സെക്രട്ടേറിയറ്റ്, രാഷ്ട്രപതിഭവന്‍ മുതല്‍ ഇന്ത്യഗേറ്റ് വരെ മൂന്നുകിലോമീറ്റര്‍ നീളമുളള രാജ്പഥിന്റെ നവീകരണം എന്നിവയെല്ലാം ഉള്‍ക്കൊളളുന്നതാണ് സെന്‍ട്രല്‍ വിസ്ത പദ്ധതി.
Content Highlights: PM Modi reviews new parliament construction during surprise visit
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..