ന്യൂഡല്‍ഹി: അന്തരിച്ച മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ അരുണ്‍ ജയ്റ്റ്‌ലിയെ അനുസ്മരിച്ച് പ്രമുഖര്‍ രംഗത്തെത്തി. തനിക്ക് വിലമതിക്കാനാകാത്ത സുഹൃത്തിനെയാണ് നഷ്ടമായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചന സന്ദേശത്തിൽ അറിയിച്ചു.  രാഷ്ടീയത്തിലെ അതികായനെയാണ് നഷ്ടമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജെയ്റ്റിലിയുടെ കുടുംബാംഗങ്ങളെ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു.


ഇന്ത്യയുടെ പുരോഗതിക്ക് വിസ്മരിക്കാനാകാത്ത സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമാണ് അരുണ്‍ ജെയ്റ്റ്‌ലിയെന്ന് രാഷ്ട്രപതി അനുശോചിച്ചു. ബുദ്ധിമാനായ നിയമജ്ഞനും മികച്ച പാര്‍ലമെന്റേറിയനുമായിരുന്നു ജയ്റ്റ്‌ലിയെന്ന് രാഷ്ട്രപതി രാം നാഥ് ഗോവിന്ദ് കൂട്ടിച്ചേര്‍ത്തു.

സഹോദര തുല്ല്യമായ നേതാവിനെയാണ് തനിക്ക് നഷ്ടമായതെന്ന് അമിത്ഷാ അനുസ്മരിച്ചു. 

പ്രമുഖരുടെ അനുസ്മരണങ്ങള്‍

 

 

 

ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ശനിയാഴ്ച 12.07 ഓടെയായിരുന്നു ജെയ്റ്റ്ലിയുടെ അന്ത്യം. ഒരാഴ്ചയിലേറെയായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ശ്വസന പ്രശ്‌നങ്ങളെ തുടര്‍ന്ന് ഈ മാസം ഒമ്പതിനാണ് ജെയ്റ്റ്‌ലിയെ എയിംസില്‍ പ്രവേശിപ്പിച്ചത്.

Content Highlight; PM Modi remembers Arun Jaitley