പ്രധാനമന്ത്രി മോദി, രാഹുൽ ഗാന്ധി |ഫോട്ടോ:ANI,PTI
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ 59-ാം ചരമവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് രാഷ്ട്രീയ നേതാക്കള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, രാജസ്ഥാന്‍ മുഖ്യന്ത്രി അശോക് ഗെലോട്ട് തുടങ്ങിയ നേതാക്കള്‍ നെഹ്രുവിനെ അനുസ്മരിച്ചു. ഖാര്‍ഗെയും രാഹുലും നെഹ്രുവിന്റെ ഡല്‍ഹിയിലെ സ്മാരകത്തിലെത്തി പുഷ്പാര്‍ച്ചന നടത്തി. നെഹ്രുവിന് ആദരാഞ്ജലി അര്‍പ്പിച്ച് ട്വിറ്ററിലൂടെയായിരുന്നു മോദിയുടെ അനുസ്മരണം.
'പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ പൈതൃകം ദീപസ്തംഭം പോലെ ഉയര്‍ന്നുനില്‍ക്കുന്നു. ഇന്ത്യയെന്ന ആശയത്തെ പ്രകാശിപ്പിക്കുന്ന ദീപസ്തംഭമാണത്. സ്വാതന്ത്ര്യം, ജനാധിപത്യം, മതനിരപേക്ഷത, ആധുനികത എന്നീ മൂല്യങ്ങള്‍ക്ക് വേണ്ടിയാണ് അദ്ദേഹം ജീവിതം സമര്‍പ്പിച്ചത്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും മൂല്യങ്ങളുമാണ് എപ്പോഴും ഞങ്ങളുടെ മനസാക്ഷിയേയും പ്രവര്‍ത്തനങ്ങളേയും നയിക്കുന്നത്', നെഹ്രുവിനെ അനുസ്മരിച്ച് രാഹുല്‍ ട്വീറ്റ് ചെയ്തു.
'നമ്മുടെ മുന്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന് അദ്ദേഹത്തിന്റെ ചരമവാര്‍ഷികത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു', എന്നായിരുന്നു മോദിയുടെ ട്വീറ്റ്. ജനാധിപത്യത്തിന്റെ നിര്‍ഭയനായ കാലല്‍ക്കാരനായിരുന്നു നെഹ്രുവെന്നും അദ്ദേഹത്തിന്റെ പുരോഗമന ആശങ്ങള്‍ വെല്ലുവിളികള്‍ക്കിടയിലും രാജ്യത്തിന്റെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക വികസനത്തെ മുന്നോട്ടുനയിച്ചുവെന്ന് ഖാര്‍ഗെ അനുസ്മരിച്ചു.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിലും പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിലും നെഹ്രു നല്‍കിയ വിലമതിക്കാനാകാത്ത സംഭവാനകള്‍ക്ക് രാജ്യമൊന്നാകെ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുകയാണെന്ന് അശോക് ഗെലോട്ട് ട്വീറ്റ് ചെയ്തു.
Content Highlights: PM Modi, Rahul Gandhi, others pay tributes on Jawaharlal Nehru's 59th death anniversary


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..