Image tweeted by PMO India(File image)
ന്യൂഡൽഹി: കോവിഡിനെതിരേയുള്ള പോരാട്ടത്തില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
വെള്ളിയാഴ്ച ഫോണില്‍ വിളിച്ചാണ് പ്രധാനമന്ത്രി മമതയെ അഭിനന്ദനം അറിയിച്ചത്. ബംഗാള്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല.
ലോക്ക് ഡൗണ്‍ വേളയില്‍ സംസ്ഥാനത്തെ പൗരന്മാരെ സഹായിക്കാന്‍ മമതാ സര്‍ക്കാര്‍ സ്വീകരിച്ച മാര്‍ഗ്ഗങ്ങളെയും പ്രധാനമന്ത്രി പ്രശംസിച്ചു.
10 മിനിറ്റോളം ഇരു നേതാക്കളുടെയും സംഭാഷണം നീണ്ടു.
പ്രധാനമന്ത്രിക്കു പുറമെ കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ , വിദേശ കാര്യ മന്ത്രി എസ് ജയശങ്കര്‍ എന്നിവരും മമതാ ബാനര്‍ജിയെ വിളിച്ച് പശ്ചിമബംഗാളിലെ കാര്യങ്ങള്‍ തിരക്കിയിരുന്നു
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..