പ്രധാനമന്ത്രി മോദി |ഫോട്ടോ:ANI
ന്യൂഡല്‍ഹി: 200 കോടി ഡോസ് കോവിഡ് വാക്സിനേഷന് പൂര്‍ത്തിയാക്കിയത് രാജ്യത്തെ സംബന്ധിച്ച് ചരിത്ര സംഭവമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ പ്രായപൂര്‍ത്തിയായ 98 ശതമാനം ആളുകളും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരാണെന്നും 90 ശതമാനം ഒരു ഡോസ് സ്വീകരിച്ചവരാണെന്നും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കില്‍ പറയുന്നു.
15-18 പ്രായപരിധിയിലുള്ളവരുടെ വാക്സിനേഷനില്‍ 82 ശതമാനം പേര് ഒരു ഡോസും 68 ശതമാനം പേര് രണ്ട് ഡോസും സ്വീകരിച്ചുവെന്നും മന്ത്രാലയം വ്യക്തമാക്കി. 15 വയസ്സിന് മുകളിലുള്ളവരുടെ വാക്സിനേഷന് 2022 ജനുവരി മൂന്നിനാണ് ആരംഭിച്ചത്.
വാക്സിനേഷന്റെ കാര്യത്തില്‍ രാജ്യം ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. 200 കോടിയെന്ന സംഖ്യ പിന്നിട്ട അവസരത്തില്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരേയും, ഒപ്പം ഓരോ പൗരനേയും അനുമോദിക്കുന്നെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയും അഭിനന്ദനവുമായി ട്വീറ്റ് ചെയ്തു.
Content Highlights: covid vaccination, india, 200cr, narendra modi, mansukh mandavya
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..