സംഘടനാ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് തകരും, കേരളത്തിലും നേതാക്കള്‍ പുറത്തുവരും- നരേന്ദ്ര മോദി


Photo: Twitter/Narendra Modi

കൊച്ചി: സംഘടനാ തിരഞ്ഞെടുപ്പോടെ രാജ്യത്ത് കോണ്‍ഗ്രസ് പാടെ തകരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതുപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ പ്രധാനമന്ത്രി ബി.ജെ.പി. നേതാക്കളോട് ആവശ്യപ്പെട്ടു. താജ് മലബാറില്‍ വ്യാഴാഴ്ച രാത്രി നടന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തിലാണ് അദ്ദേഹം നിര്‍ദേശങ്ങള്‍ വെച്ചത്. കോണ്‍ഗ്രസില്‍നിന്ന് പല പ്രമുഖരും പുറത്തുവരും. കേരളത്തിലും അതിന്റെ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയണം. പുതിയ നേതാക്കളെ പാര്‍ട്ടിയിലേക്ക് എത്തിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ വികസന മുന്നേറ്റത്തില്‍ മലയാളിക്ക് മാത്രമായി മാറിനില്‍ക്കാന്‍ കഴിയില്ല. മലയാളികള്‍ ലോകം മുഴുവന്‍ സഞ്ചരിക്കുന്നവരാണ്. അവര്‍ക്ക് കാര്യങ്ങള്‍ വേഗം മനസ്സിലാകും. ലോകത്ത് നടക്കുന്ന വികസനം നേരില്‍ കാണുന്ന മലയാളിക്ക് രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന വികസന മുന്നേറ്റവും തിരിച്ചറിയാന്‍ സാധിക്കും. അതുകൊണ്ട് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ മോദി നേതാക്കളോട് ആവശ്യപ്പെട്ടു.

ബൂത്തുകളാണ് ശക്തിപ്പെടുത്തേണ്ടത്. ജില്ലാ കമ്മിറ്റികളോ മേല്‍ കമ്മിറ്റികളോ അല്ല. ബൂത്തുകളില്‍ പാര്‍ട്ടിക്ക് നല്ല ശക്തി ഉണ്ടാവണം. പൊതുസമ്മതരായ ആളുകളെ പാര്‍ട്ടി നേതൃത്വത്തിലേക്ക് എത്തിക്കാന്‍ കഴിയണം. കണ്ട് പരിചയിച്ച മുഖങ്ങള്‍ മാത്രമാണ് ഇവിടെയുള്ളത്. പുതിയവര്‍ വരണം. ഇക്കാര്യത്തില്‍ അയല്‍സംസ്ഥാനമായ തമിഴ്നാട്ടില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളണം. അവിടെ നിരവധി പ്രമുഖ വ്യക്തിത്വങ്ങളെ പാര്‍ട്ടിയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞു.

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. കേരളത്തില്‍നിന്ന് പ്രാതിനിധ്യം ഉറപ്പാക്കണം. ഹൈദരാബാദിലെ ദേശീയ നിര്‍വാഹക സമിതി യോഗ തീരുമാനങ്ങള്‍ വേഗം നടപ്പിലാക്കണം. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങണം.

കേന്ദ്ര പദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്ന കാര്യത്തില്‍ എത്രമാത്രം വിജയിക്കാന്‍ കഴിഞ്ഞു എന്ന് പരിശോധിക്കണം. കേരളത്തില്‍ നടപ്പാക്കുന്ന കേന്ദ്ര പദ്ധതികള്‍ ജനങ്ങളിലെത്തിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും മോദി ആവശ്യപ്പെട്ടു. കേരളത്തിന്റെ പ്രഭാരി സി.പി. രാധാകൃഷ്ണന്‍, സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, മുന്‍ അധ്യക്ഷന്മാരായ കുമ്മനം രാജശേഖരന്‍, പി.കെ. കൃഷ്ണദാസ് എന്നിവരടക്കം മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശും കോവിഡ് ബാധിതനായതിനാല്‍ കേന്ദ്ര മന്ത്രി വി. മുരളീധരനും യോഗത്തില്‍ പങ്കെടുത്തില്ല.

Content Highlights: narendra modi, congress, bjp


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 7, 2022

Most Commented