പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്‌കറിൽ | Photo: PTI
അജ്മീര്‍: സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷികാഘോഷത്തിന് രാജസ്ഥാനിലെ അജ്മീറിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്‌കറിലെ ബ്രഹ്‌മക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രാര്‍ഥനകളില്‍ പങ്കാളിയായി. കഴിഞ്ഞ എട്ടുമാസത്തിനിടയില്‍ പ്രധാനമന്ത്രിയുടെ രാജസ്ഥാനിലേക്കുള്ള ആറാം സന്ദര്‍ശനമാണിത്. വര്‍ഷാവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ രാജസ്ഥാന്‍ സന്ദര്‍ശനം.
എട്ട് ലോക്‌സഭാ മണ്ഡലങ്ങളിലായി 45 നിയോജക മണ്ഡലങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സംസ്ഥാന ബി.ജെ.പി. തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മോദി സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷികമടക്കം സംസ്ഥാനത്ത് നടത്താന്‍ തീരുമാനിച്ചത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ 45 നിയോജകമണ്ഡലങ്ങളിലേയും പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനാണ് ബി.ജെ.പിയുടെ തീരുമാനം. അജ്മീര്‍, ജയ്പുര്‍ എന്നിവിടങ്ങളില്‍ നിന്നടക്കം ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ പരിപാടിയില്‍ എത്തിച്ചേരുമെന്ന് രാജസ്ഥാന്‍ പ്രതിപക്ഷ നേതാവ് രാജേന്ദ്ര റത്തോഡ് അറിയിച്ചു.
സംസ്ഥാന നേതൃത്വത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഐക്യത്തോടെ തിരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതിന് പിന്നാലെയാണ് ബി.ജെ.പിയും രാജസ്ഥാനില്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയത്. തിരഞ്ഞെടുപ്പ് നടക്കാരിക്കുന്ന സംസ്ഥാനത്ത് ഇരുപാര്‍ട്ടികള്‍ക്കും ഉള്‍പ്പോര് തലവേദനയാണ്. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊലി സച്ചിന്‍ പൈലറ്റും ഗഹ്ലോത്തും തമ്മിലുണ്ടായ തര്‍ക്കം പരിഹരിച്ചുവെന്ന് ഡല്‍ഹിയിലെ ചര്‍ച്ചകള്‍ക്ക് ശേഷം ഹൈക്കമാന്‍ഡ് അവകാശപ്പെട്ടിരുന്നു. ബി.ജെ.പി. അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിടുന്ന വസുന്ധരരാജെയും ഗജേന്ദ്രസിങ് ശെഖാവത്തും തമ്മിലും ശീതസമരം തുടരുകയാണ്.
Content Highlights: PM Modi offers prayers at Brahma temple in Rajasthan's Pushkar


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..