പ്രധാനമന്ത്രി പാർലമെന്റ് മന്ദിരത്തിൽ സുഭാഷ് ചന്ദ്ര ബോസിന്റെ ചിത്രത്തിൽ പൂക്കൾ അർപ്പിക്കുന്നു | ഫോട്ടോ: PTI
ന്യൂഡല്‍ഹി: അന്തമാനിലെ 21 ദ്വീപുകള്‍ക്ക് പരമവീരചക്ര ജേതാക്കളുടെ പേരു നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. 'പരാക്രം ദിവസ്' ആഘോഷ ചടങ്ങുകളുടെ ഭാഗമായാണ് ദ്വീപുകള്‍ക്കു പേരു നല്‍കിയത്. സുഭാഷ് ചന്ദ്ര ബോസിന്റെ 126-ാമ ജന്മദിനത്തോടനുബന്ധിച്ച് നേരത്തെ റോസ് ഐലന്റ് എന്നറിയപ്പെട്ടിരുന്ന നേതാജി സുഭാഷ് ചന്ദ്ര ബോസ് ദ്വീപിലൊരുക്കുന്ന സുഭാഷ് ചന്ദ്രബോസ് സ്മാരകത്തിന്റെ മാതൃകയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ചടങ്ങില്‍ പങ്കെടുത്തു.
സ്വാതന്ത്ര്യാനന്തരം മറന്നുകളയാന്‍ ശ്രമിച്ച നേതാജിയെ ഓരോ നിമിഷവും ഓര്‍ക്കുന്നത് എങ്ങനെയെന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ട് കാണുകയാണെന്ന് ചടങ്ങില്‍ സംസാരിക്കുകയായിരുന്ന പ്രധാനമന്ത്രി പറഞ്ഞു. ദ്വീപുകള്‍ക്ക് പരമവീര ചക്ര ജേതാക്കളുടെ പേരുനല്കാന് പ്രധാനമന്ത്രി മുന്‍കൈയെടുത്തതോടെ അവര്‍ എക്കാലവും ഓര്‍മ്മിക്കപ്പെടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മവാര്‍ഷികമായ ജനുവരി 23 'പരാക്രം ദിവസ്' എന്ന പേരില്‍ ആചരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അന്തമാനിലെ ഏറ്റവും വലിയ ദ്വീപിന് പ്രഥമ പരമചക്ര ജേതാവായ മേജര്‍ സോമ്നാഥിന്റെ പേരു നല്കി. രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാന്‍ ജീവത്യാഗം ചെയ്ത ജവാന്മാര്ക്കുള്ള ആദരാഞ്ജലിയാണിതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
Content Highlights: pm modi named 21 islands after paramvir chakra awardees and pay tribute to subhash chandra bose
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..