'ഒരു രാജ്യം ഒരു യൂണിഫോം'; വിവിധ സംസ്ഥാനങ്ങളിലെ പോലീസ് യൂണിഫോം ഏകീകരിക്കുന്നതിനെക്കുറിച്ച് മോദി


നരേന്ദ്രമോദി | Photo: ANI

ന്യൂ ഡല്‍ഹി: പോലീസുകാർക്ക് 'ഒരു രാജ്യം ഒരു യൂണിഫോം' എന്ന ആശയം മുന്നോട്ടുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പോലീസിനെക്കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാടില്‍ ഗുണകരമായുള്ള മാറ്റം വേണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളിലെ ആഭ്യന്തരമന്ത്രിമാരുടെ ചിന്തന്‍ ശിബിരത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനങ്ങളിലെ ക്രമസമാധാനമെന്നത് അതാത് സംസ്ഥാനങ്ങളുടെ ചുമതലയാണ്. എന്നാലത് രാജ്യത്തിന്റെ ഐക്യത്തെ ബാധിക്കുന്നതുമാണ്. സംസ്ഥാനങ്ങള്‍ക്ക് പരസ്പരം ഒരുപാട് പഠിക്കാനാകുമെന്നും അത് രാജ്യത്തിന്റെയും ജനങ്ങളുടെയും ഉന്നതിയ്ക്ക് വഴിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.സാങ്കേതികവിദ്യ വളരുന്നതിനനുസരിച്ച് കുറ്റകൃത്യങ്ങളും വ്യത്യാസപ്പെടുകയാണ്. അതുകൊണ്ട് ക്രമസമാധാനം പരിപാലിക്കുന്നതില്‍ സംസ്ഥാന-കേന്ദ്ര ഏജന്‍സികള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. അതിര്‍ത്തികള്‍ക്കപ്പുറത്തേക്കും കുറ്റകൃത്യങ്ങള്‍ നീളുന്ന സാഹചര്യത്തില്‍ എല്ലാ സംസ്ഥാനങ്ങളും ഒരേ വൈദഗ്ദ്ധ്യത്തോടെ ഒറ്റക്കെട്ടായി നേരിടുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യാജവാര്‍ത്തകളെക്കുറിച്ച് നമുക്ക് ശ്രദ്ധവേണം. ഇത്തരത്തിലുള്ള വാർത്തകള്‍ ചിലപ്പോള്‍ രാജ്യത്ത് കൊടുങ്കാറ്റു തന്നെ തുറന്നുവിട്ടേക്കാം. ഇത്തരം വാര്‍ത്തകള്‍ തിരിച്ചറിയുന്നതിന് നാം ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കണമെന്നും മോദി വ്യക്തമാക്കി.

വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുത്തിരുന്നു. ലഹരിക്കടത്തുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്ര സഹായം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും 16 സംസ്ഥാനങ്ങളിലെ ഉപമുഖ്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു. അമിത് ഷായാണ് യോഗത്തില്‍ അധ്യക്ഷത വഹിച്ചത്.

Content Highlights: PM Modi moots idea of ‘one nation, one police uniform’


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented