കാര്‍ഗില്‍ വിജയം പ്രചോദനം, കോവിഡിനെതിരായ പോരാട്ടം മറ്റൊരു യുദ്ധം- പ്രധാനമന്ത്രി


Photo|ANI

ന്യൂഡല്‍ഹി: കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യുവരിച്ച സൈനികരെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിവാര റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാതില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഗില്‍ യുദ്ധവിജയം എന്നും പ്രചോദനമാണ്. ധീരന്മാരായ സൈനികരെ അഭിവാദ്യം ചെയ്യുന്നു. ഇന്ത്യയുടെ സൗഹൃദത്തെ പാകിസ്താന്‍ പിന്നില്‍ നിന്നു കുത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

21 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ദിവസം നമ്മുടെ സൈന്യം കാര്‍ഗില്‍ യുദ്ധത്തില്‍ വിജയം നേടി. പാകിസ്താനുമായി നല്ല ബന്ധം പുലര്‍ത്താനാണ് ഇന്ത്യ അന്ന് ശ്രമിച്ചിരുന്നത്. എന്നാല്‍ ഒരുകാരണവുമില്ലാതെ ശത്രുത പുലര്‍ത്തുന്നത് ദുഷ്ടന്മാരുടെ സ്വഭാവമാണ്. അകാരണമായ ശത്രുത പാകിസ്താന്റെ സ്വഭാവമാണെന്ന് മോദി പറഞ്ഞു. ഇന്ത്യയുടെ ഭൂമി പിടിച്ചെടുക്കാനും ആഭ്യന്തര കലഹങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുമുള്ള ദുഷിച്ച പദ്ധതികളോടെയാണ് പാകിസ്താന്‍ ഈ നീക്കം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് മറ്റ് രാജ്യങ്ങളേക്കാള്‍ ഭേദപ്പെട്ട നിലയിലാണ്. കോവിഡ് മൂലം മരിക്കുന്നവരുടെ എണ്ണത്തിലും മറ്റ് രാജ്യങ്ങളേക്കാള്‍ കുറവാണ് രേഖപ്പെടുത്തുന്നത്. ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ നമുക്ക് സാധിച്ചു. എന്നാല്‍ കൊറോണ വൈറസ് ഭീതി അവസാനിച്ചിട്ടില്ല. കൂടുതല്‍ ഭാഗങ്ങളിലേത്ത് വൈറസ് വളരെ വേഗമാണ് പടരുന്നത്. നമ്മള്‍ ജാഗരൂകരായി തുടരേണ്ടതുണ്ടെന്നും മോദി പറഞ്ഞു.

തുടക്കത്തേക്കാള്‍ കോവിഡിന്റെ വ്യാപനം കൂടുതലാണ് ഇപ്പോഴെന്ന പ്രധാനമന്ത്രി വ്യക്തമാക്കി. കോവിഡ് പ്രതിരോധ പോരാളികളെ ജനം ഓര്‍ക്കണമെന്നും കോവിഡ് പ്രതിരോധം മറ്റൊരു യുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. മാസ്‌ക് ധരിക്കുന്നതില്‍ അലസത കാണിക്കരുത്. കോവിഡിനെതിരെ എല്ലാ ശക്തിയും ഉപയോഗിച്ച് പോരാടണം.ഈ പോരാട്ടം ജയിച്ചേ പറ്റുവെന്നും മോദി പറഞ്ഞു.

തുടര്‍ന്ന് ജമ്മുകശ്മീരില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങിയവരെ മോദി പ്രത്യേകം പരാമര്‍ശിച്ചു. അനന്ത്‌നാഗ് മുന്‍സിപ്പല്‍ കമ്മീഷണര്‍ മൊഹമ്മദ് ഇഖ്ബാല്‍, ജമ്മുവിലെ ത്രേവയിലുള്ള ബല്‍ബിര്‍ കൗണ്‍ എന്ന സര്‍പഞ്ച് എന്നിവരെയാണ് മോദി പ്രത്യേകം പരാമര്‍ശിച്ചത്.

മൊഹമ്മദ് ഇഖ്ബാല്‍ 50,000 രൂപ ചെലവ് വരുന്ന സ്‌പ്രേയര്‍ മെഷീന്‍ സ്വന്തമായി വികസിപ്പിച്ചപ്പോള്‍ ബല്‍ബിര്‍ കൗര്‍ കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായുള്ള കിടക്കകള്‍ നിര്‍മിച്ച് നല്‍കുകയുണ്ടായെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത്തരത്തില്‍ നിരവധി പ്രചോദനപരമായ കാര്യങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്നുവെന്നും അദ്ദേഹം പറഞ്ഞു.

രക്ഷാബന്ധന്‍ വരികയാണ്. പ്രാദേശികമായ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പദ്ധതികളുമായി രക്ഷാബന്ധന്‍ ആഘോഷിക്കാനുള്ള ശ്രമങ്ങള്‍ പലരും നടത്തുന്നു. ഇത് ശരിയായ തീരുമാനമാണ്. നമ്മുടെ സമൂഹത്തിലും അയല്‍ക്കാര്‍ക്കും വ്യാപാരം വിപുലീകരിക്കുന്നതിലാണ് ഉത്സവം ആഘോഷിക്കുന്നതിലെ സന്തോഷം വര്‍ധിപ്പിക്കുന്നതെന്നും മോദി പറഞ്ഞു.

Content Highlights: PM Modi 'Mann ki Baat' Kargil Vijay Divas, covid-19


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


K MURALEEDHARAN

1 min

ശശി തരൂരിന് സാധാരണക്കാരുമായി ബന്ധം കുറവാണ്, ഖാര്‍ഗെ യോഗ്യന്‍- കെ മുരളീധരന്‍

Oct 5, 2022

Most Commented