നരേന്ദ്രമോദി | Photo: ANI
ദിഫു(അസം): വടക്ക് കിഴക്കന്‍ മേഖലയില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ബിജെപിയുടെ ഡബിള്‍ എന്ജിന് സര്‍ക്കാരിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 'സബ്ക സാത് സബ്ക വികാസ്' എന്ന മന്ത്രത്തിലൂന്നി സര്‍ക്കാര്‍ രാജ്യത്തെ വികസനത്തിലേക്ക് നയിക്കുന്നുവെന്ന് പ്രധാനമന്ത്രി അസ്സമിലെ പൊതുപരിപാടിയില്‍ പറഞ്ഞു. അസ്സമിലെ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനം അദ്ദേഹം നിര്‍വഹിച്ചു.
ഇന്ന് ആരെങ്കിലും ഈ മേഖലയില്‍ സന്ദര്നത്തിനെത്തിയാല് ഇവിടത്തെ വികസനപ്രവര്‍ത്തനങ്ങള്‍ കണ്ട് അവര്‍ക്കും അഭിമാനം തോന്നുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. തനിക്കും വളരെയധികം സന്തോഷം തോന്നുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ ജില്ലകളിലും അമൃത് സരോവര്‍ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 1150 കോടിയുടെ 2950 അമൃത് സരോവർ പദ്ധതിക്കാണ് ഇന്ന് അസ്സമില്‍ പ്രധാനമന്ത്രി തുടക്കംകുറിച്ചത്. ആറ് കാൻസർ ആശുപത്രികൾ ഉദ്ഘാടനം ചെയ്യുകയും പുതിയ ഏഴ് കാൻസർ ആശുപത്രികൾക്ക് തറക്കല്ലിടുകയും ചെയ്തു.
പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് ദീബ്രുഗഡ്, കർബി ജില്ലകൾക്ക് സംസ്ഥാന സർക്കാർ അവധി നൽകിയിട്ടുണ്ട്.
Content Highlights: PM Modi Lauds Double-engine Govt In North-Eastern States
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..