Photo | twitter.com/narendramodi
ന്യൂഡല്‍ഹി: തുര്‍ക്കി - സിറിയ ഭൂകമ്പത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘവുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയിലെ മോദിയുടെ വസതിയില്‍വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവരെ അദ്ദേഹം പ്രശംസിച്ചു. 'ഓപ്പറേഷന്‍ ദോസ്ത്' എന്നു പേരിട്ട് നടത്തിയ രക്ഷാ ദൗത്യത്തില്‍ നിരവധി ജീവനുകള്‍ രക്ഷിച്ചിരുന്നു.
'ഭൂകമ്പത്തിനിടെ ഇന്ത്യ നടത്തിയ ദ്രുതഗതിയിലുള്ള രക്ഷാപ്രവര്‍ത്തനം ആഗോള ശ്രദ്ധയാകര്‍ഷിച്ചു. നമ്മുടെ രക്ഷാ ദുരിതാശ്വാസ വിഭാഗത്തിന്റെ തയ്യാറെടുപ്പിന്റെ പ്രതിഫലനമാണത്', നരേന്ദ്ര മോദി പറഞ്ഞു. മറ്റുള്ളവര്‍ക്കു വേണ്ടി സേവനം ചെയ്യുക എന്നത് ഇന്ത്യന്‍ സംസ്‌കാരം നല്‍കിയ പാഠമാണ്. വസുധൈവ കുടുംബകം അഥവാ ലോകം ഒരു കുടുംബം എന്നത് നമ്മുടെ സംസ്‌കാരം നമുക്കു പകര്‍ന്നു നല്‍കിയതാണെന്നും മോദി പറഞ്ഞു.
ഭൂകമ്പം ഉണ്ടായ പ്രദേശത്ത് ഏറ്റവും ഫലപ്രദമായി രക്ഷാ ദൗത്യങ്ങളിലേര്‍പ്പെട്ട രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ദേശീയ ദുരന്തനിവാരണ സേന, ഇന്ത്യന്‍ വ്യോമസേന, മറ്റ് രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരെ മോദി പ്രശംസിച്ചു. 46,000 ജീവനുകളാണ് തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്പത്തില്‍ ജീവന്‍ പൊലിഞ്ഞത്. പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ഇന്ത്യന്‍ രക്ഷാപ്രവര്‍ത്തകരെ ഇവിടങ്ങളിലേക്ക് അയച്ചിരുന്നു.
Content Highlights: pm modi lauded to rescue teams returned from turkey
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..