ലഖ്‌നൗ:പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം. ആധുനിക കാലത്തെ ഔറംഗസേബാണ് മോദിയെന്ന് നിരുപം ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ പറഞ്ഞു.

മോദിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വാരണാസി നഗരത്തില്‍ ഇടനാഴി നിര്‍മിക്കുന്നതിന് നൂറുകണക്കിന് ക്ഷേത്രങ്ങള്‍ തകര്‍ത്തതെന്നും നിരുപം ആരോപിച്ചു. 

വാരണാസിയില്‍ വന്നതിനു ശേഷം, നഗരത്തില്‍ നൂറുകണക്കിന് ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടിരിക്കുന്നത് ഞാന്‍ കണ്ടു.  ഭഗവാന്‍ വിശ്വനാഥനെ ദര്‍ശിക്കുന്നതിന് 550 രൂപ പുതുതായി ഏര്‍പ്പെടുത്തിയിരിക്കുന്നു. എനിക്കു തോന്നുന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദി ആധുനിക കാലത്തെ ഔറംഗസേബാണ് എന്ന്. ഔറംഗസേബിന്റെ ക്രൂരമായ ഭരണകാലത്തു പോലും ബനാറസിലെ ആളുകള്‍ സംരക്ഷിച്ച ക്ഷേത്രങ്ങള്‍ തകര്‍ക്കുന്നതില്‍ മോദി വിജയിച്ചിരിക്കുന്നു- നിരുപം പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. 

content highlights: pm modi is the modern day aurangazeb says congress leader