ജാതി സെന്‍സസ്: കൂടിക്കാഴ്ച അനുവദിക്കാതെ പ്രധാനമന്ത്രി ബിഹാര്‍ മുഖ്യമന്ത്രിയെ അപമാനിക്കുന്നു-തേജസ്വി


തേജസ്വി യാദവ്| Photo:ANI

പട്‌ന: ജാതി സെന്‍സസിന്റെ ആവശ്യകതയെക്കുറിച്ച് ചര്‍ച്ച ചെയ്യാൻ സമയം അനുവദിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി നിതീഷ് കുമാറിനെ അപമാനിച്ചുവെന്ന് ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്. വിഷയത്തില്‍ കേന്ദ്രത്തിന് കത്തയച്ചതായും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയെ കാണാന്‍ അനുമതി ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് ഓഗസ്ത് നാലിന് കത്തയച്ചെന്നും എന്നാല്‍ ഇതിന് പ്രതികരണം ലഭിച്ചില്ലെന്നുമുള്ള മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രതികരണത്തിന് പിന്നാലെയാണ് മോദിക്കെതിരേ തേജസ്വി യാദവ് രംഗത്തെത്തിയത്.

കേന്ദ്രവും ബിഹാറും ഭരിക്കുന്നത് എന്‍ഡിഎ സര്‍ക്കാരുകളാണ്. ബിഹാര്‍ നിയമസഭയിലെ പ്രതിപക്ഷമായ ഞങ്ങള്‍ മുഖ്യമന്ത്രിയെ കാണാനായി പോയിരുന്നു. പ്രധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ അനുമതി തേടണമെന്നും നമുക്ക് അദ്ദേഹത്തെ പോയി കാണാമെന്നും നിതീഷ് കുമാറിനോട് ഞങ്ങള്‍ പറഞ്ഞു. ഒരാഴ്ചയ്ക്കുുള്ളില്‍ സമയം അനുവദിച്ചില്ലെങ്കില്‍ അത് മുഖ്യമന്ത്രിയെ അപമാനിക്കുന്നതിന് തുല്യമാവുമെന്ന് തേജസ്വി പറഞ്ഞു.

പ്രധാനമന്ത്രി മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് പരിശോധിച്ചു നോക്കൂ, അദ്ദേഹത്തിന് വേറെ പലരുമായും കൂടിക്കാഴ്ച നടത്താന്‍ സമയമുണ്ട്. പക്ഷെ ജാതി സെന്‍സസ് പോലെ പ്രധാനപ്പെട്ടൊരു വിഷയം ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രിയെ കാണാന്‍ സമയമില്ലെങ്കില്‍ കൂടുതലൊന്നും പറയാനില്ല- തേജസ്വി പറഞ്ഞു.

ജാതി സെൻസസ് ആവശ്യപ്പെട്ടു ബിഹാർ നിയമസഭ കഴിഞ്ഞ വർഷം പാസാക്കിയ പ്രമേയത്തെ ജെഡിയു, ആർജെഡി കക്ഷികൾക്കു പുറമേ ബിജെപിയും പിന്തുണച്ചിരുന്നു. കേന്ദ്ര സർക്കാർ ജാതി സെൻസസ് നടത്തില്ലെന്ന നിലപാടെടുത്തത് ബിഹാറിൽ ബിജെപിക്കു തിരിച്ചടിയായിട്ടുണ്ട്.

ജാതി സെൻസസിനായി ബിഹാർ നിയമസഭ പ്രമേയം പാസാക്കിയിട്ടുണ്ട്. ഇനി തീരുമാനമെടുക്കേണ്ടതു കേന്ദ്ര സർക്കാരാണ്. ജാതി സെൻസസ് നടത്തി പിന്നാക്ക സംവരണ തസ്തികകൾ പൂർണമായും നികത്തണം. മണ്ഡൽ കമ്മിഷൻ ശുപാർശകളിൽ അവശേഷിക്കുന്നവയും നടപ്പാക്കണമെന്നാണ് തേജസ്വിയുടെ ആവശ്യം.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023


jenna gestetner

1 min

ആകെ കഴിയ്ക്കാവുന്നത് 9 ഭക്ഷണം; അത്യപൂര്‍വ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് യുവതി

Feb 1, 2023


Premium

06:55

കുത്ത് കിട്ടും, ന്നാലും എനിക്കിഷ്ടാ; തേനീച്ച വളർത്താൻ വയസ്സൊക്കെ നോക്കണോ? | The Youngest beekeeper@6

Feb 2, 2023

Most Commented