Photo | ANI
ന്യൂഡല്‍ഹി: സി.ബി.ഐ. എന്നത് നീതിയുടെ ബ്രാന്‍ഡ് ആയി ഉയര്‍ന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുന്‍ സര്‍ക്കാരുകള്‍ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടത്തിയത്. എന്നാല്‍ 2014-നുശേഷം അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ ദൗത്യം ആരംഭിച്ചു. ഇപ്പോള്‍ ജനങ്ങള്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുകയാണെന്നും മോദി പറഞ്ഞു. ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ സി.ബി.ഐ. വജ്രജൂബിലി ആഘോഷച്ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മോദി.
പത്തുവര്‍ഷം മുന്‍പ്, കൂടുതല്‍ക്കൂടുതല്‍ അഴിമതി നടത്താനുള്ള മത്സരമായിരുന്നു ഇവിടെ. അക്കാലത്ത് വന്‍ അഴിമതികള്‍ നടന്നു. പക്ഷേ, സംവിധാനങ്ങള്‍ അവര്‍ക്കൊപ്പം നിന്നതിനാല്‍ പ്രതികള്‍ക്ക് ഒരു ഭയവുമുണ്ടായിരുന്നില്ല. 2014-നുശേഷം അഴിമതിക്കും കള്ളപ്പണത്തിനുമെതിരായി തങ്ങള്‍ ഒരു ദൗത്യം ആരംഭിച്ചെന്നും മോദി പറഞ്ഞു.
പൊതുജനങ്ങള്‍ക്ക് ശക്തമായ പ്രതീക്ഷയാണ് സി.ബി.ഐ. നല്‍കുന്നത്. സി.ബി.ഐ. അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിഷേധം നടത്തുന്ന വിധത്തില്‍ നീതിയുടെ ബ്രാന്‍ഡ് ആയി സി.ബി.ഐ. മാറിയെന്നും മോദി പറഞ്ഞു. സി.ബി.ഐ. പോലെയുള്ള കഴിവുറ്റതും പ്രൊഫഷണലുമായ സ്ഥാപനങ്ങളില്ലാതെ ഇന്ത്യക്ക് മുന്നോട്ടുപോകാനാവില്ല. ബാങ്ക് തട്ടിപ്പുമുതല്‍ വന്യജീവികളുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ വരെയായി വലിയ തോതില്‍ സി.ബി.ഐ.യുടെ പ്രവര്‍ത്തനം വ്യാപിച്ചു. എന്നാല്‍ അഴിമതി മുക്ത രാജ്യം സൃഷ്ടിക്കുക എന്നതാണ് സി.ബി.ഐ.യുടെ മുഖ്യ ഉത്തരവാദിത്വമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
Content Highlights: pm modi in cbi diamond jubilee celebrations


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..