ചെന്നൈ-മൈസൂരു വന്ദേഭാരത് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു; ഓടിക്കുന്നത് മലയാളി ലോക്കോപൈലറ്റ്


ചെന്നൈ-മൈസൂർ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യുന്നു |ഫോട്ടോ:PTI

ബെംഗളൂരു: രാജ്യത്തെ അഞ്ചാമത്തേതും ദക്ഷിണേന്ത്യയിലെ ആദ്യത്തേതുമായ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ ബെംഗളൂരുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തു. ബെംഗളൂരു കെ.എസ്.ആര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിന്‍ ഉദ്ഘാടനം ചെയ്തത്.

പ്രധാനമന്ത്രി ഉദ്ഘാടനംചെയ്ത വന്ദേഭാരത് തീവണ്ടിയുടെ ഉദ്ഘാടനസര്‍വീസ് ഓടിക്കുന്നത് മലയാളി ലോക്കോപൈലറ്റാണ്. കണ്ണൂര്‍ പെരളശ്ശേരി സ്വദേശിയായ സുരേന്ദ്രനാണ് വണ്ടി ഓടിക്കുന്നത്. ഇദ്ദേഹത്തിന് 33 വര്‍ഷത്തെ സര്‍വീസുണ്ട്. ബെംഗളൂരു ഡിവിഷനിലെ ലോക്കോപൈലറ്റാണ് സുരേന്ദ്രന്‍. വന്ദേഭാരത് തീവണ്ടി ഓടിക്കാനായി പ്രത്യേകം പരിശീലനം നല്‍കിയിട്ടുണ്ട്.



ഉദ്ഘാടനസര്‍വീസായതിനാല്‍ ബെംഗളൂരുവില്‍നിന്ന് പുറപ്പെടുന്ന നവീന സൗകര്യങ്ങളോടുകൂടിയ അതിവേഗ തീവണ്ടി ജനങ്ങള്‍ക്ക് കാണാനായി എല്ലാ പ്രധാനസ്റ്റേഷനുകളിലും നിര്‍ത്തുമെന്ന് ദക്ഷിണറെയില്‍വേ അറിയിച്ചിട്ടുണ്ട്. ഉദ്ഘാടനത്തിന് ശേഷം പൊതുജനങ്ങളെ കയറ്റാതെയാണ് തീവണ്ടി ചെന്നൈയിലേക്ക് പുറപ്പെട്ടിട്ടുള്ളത്.

  • ശനിയാഴ്ചമുതല്‍ ചെന്നൈ സെന്‍ട്രലില്‍നിന്ന് നിന്നാണ് സര്‍വീസ് ആരംഭിക്കുക. രാവിലെ 5.50-ന് പുറപ്പെടുന്ന തീവണ്ടി ഉച്ചയ്ക്ക് 12.20-ന് മൈസൂരിലെത്തും. മൈസൂരുവില്‍നിന്ന് ഉച്ചയ്ക്ക് 1.05-ന് പുറപ്പെടുന്ന തീവണ്ടി രാത്രി 7.30-ന് ചെന്നൈ സെന്‍ട്രലിലെത്തും. ശനിയാഴ്ചമുതലുള്ള സര്‍വീസുകള്‍ക്ക് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ബുധനാഴ്ച ഒഴികെയുള്ള എല്ലാദിവസങ്ങളിലും സര്‍വീസ് നടത്തും.
  • ചെന്നൈയില്‍ നിന്ന് മൈസൂരുവിലേക്കുള്ള യാത്രയ്ക്ക് ചെയര്‍ കാറിന് 1200 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. എക്‌സിക്യൂട്ടീവ് ക്ലാസില്‍ യാത്ര ചെയ്യുന്നതിന് 2295 രൂപ. മൈസൂരുവില്‍ നിന്ന് ചെന്നൈയിലേക്കുള്ള യാത്രയ്ക്ക് യഥാക്രമം 1365-ഉം 2486 രൂപയുമാണ് ടിക്കറ്റിന് ഈടാക്കുന്നത്.
  • ചെന്നൈക്കും മൈസൂരുവിനും ഇടയില്‍ 500 കിലോമീറ്റര്‍ 6.30 മണിക്കൂര്‍ കൊണ്ട് എത്താനാകുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
  • കാട്പാഡി, ബെംഗളൂരു എന്നിവിടങ്ങളില്‍ മാത്രമാണ് വന്ദേഭാരത് എക്‌സ്പ്രസിന് സ്റ്റോപ്പുണ്ടാകുക.
  • വന്ദേഭാരത് എക്‌സ്പ്രസ് അതിന്റെ പൂര്‍ണ്ണശേഷിയില്‍ ഓടുകയാണെങ്കില്‍ ചെന്നൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് മൂന്ന് മണിക്കൂര്‍ കൊണ്ട് എത്താനാകുമെന്നും റെയില്‍വേ അവകാശപ്പെടുന്നു.
  • എല്ലാ കോച്ചുകളിലേയും ഡോറുകള്‍ ഓട്ടോമാറ്റിക് സംവിധാനത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ജിപിഎസ് അടിസ്ഥാനമാക്കിയുള്ള യാത്ര വിവരണങ്ങള്‍ ഓഡിയോ വീഡിയോ ആയി യാത്രക്കാര്‍ക്ക് ലഭ്യമാകും. എല്ലാ കോച്ചുകളിലും വൈ ഫൈ ഉണ്ട്.

Content Highlights: PM Modi flags off Chennai-Mysuru Vande Bharat


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented