പ്രധാനമന്ത്രി തേപ്പക്കാട് ആന വളർത്തുകേന്ദ്രത്തിൽ, പ്രധാനമന്ത്രി ബന്ദിപുരിൽ | Photo: PTI
മുതുമല: പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട്ടിലെ മുതുമലൈ തേപ്പക്കാട് ആന ക്യാമ്പ് സന്ദര്‍ശിച്ചു. തുമ്പികൈയില്‍ തലോടി മോദി ആനകള്‍ക്ക് കരിമ്പ് നല്‍കുന്നതിന്റെയും ലാളിച്ച് ഇടപഴകുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ക്യാമ്പിലെ പാപ്പാന്മാരുമായും മറ്റ് ആന പരിപാലകരുമായും അദ്ദേഹം ആശയവിനിമയം നടത്തി. ഓസ്‌കാര്‍ പുരസ്‌കാരം നേടിയ 'എലിഫന്റ് വിസ്പറേഴ്‌സ്' എന്ന ഡോക്യുമെന്ററിയിലെ ബൊമ്മന്‍- ബെല്ലി ദമ്പതിമാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.
മുതുമലൈയില്‍ നിന്ന് പ്രധാനമന്ത്രി മസിനഗുഡിയിലേക്കാണ് പോയത്. ഇവിടെ ഗോത്രവിഭാഗത്തില്‍ നിന്നുള്ളവരുമായി അദ്ദേഹം സംവദിച്ചു. നേരത്തെ, അദ്ദേഹം കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവാസങ്കേതവും സന്ദര്‍ശിച്ചിരുന്നു. ഇവിടെനിന്നുള്ള മോദിയുടെ ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്
മോദിയുടെ സന്ദര്‍ശനാര്‍ഥം മുതുമല മേഖലയില്‍ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് വ്യാഴാഴ്ചമുതല്‍ ഏര്‍പ്പെടുത്തിയിരുന്നത്. തേപ്പക്കാട് ആനവളര്‍ത്തുക്യാമ്പിലെ മുഴുവന്‍സ്ഥലങ്ങളിലും കനത്ത സുരക്ഷാസംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. തെപ്പേക്കാട് മേഖലയിലെ ആദിവാസികളുടെ സെറ്റില്‍മെന്റ് ഏരിയ മുഴുവന്‍ നവീകരിച്ചിരുന്നു. സുരക്ഷാമുന്‍കരുതലുകള്‍ കണക്കിലെടുത്താണ് ഹോസ്റ്റലുകള്‍, ഹോട്ടലുകള്‍, മറ്റുസങ്കേതങ്ങള്‍ എന്നിവ അടച്ചിടുന്നതെന്ന് പോലീസും അറിയിച്ചിരുന്നു.
Content Highlights: PM Modi feeds elephant at Theppakadu camp
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..