പ്രധാനമന്ത്രി മോദി പാർലമെന്റിൽ | Photo - PTI
ന്യൂഡല്‍ഹി: പ്ലാസ്റ്റിക് കുപ്പികള്‍ റീസൈക്കിള്‍ ചെയ്ത് നിര്‍മ്മിച്ച ജാക്കറ്റ് ധരിച്ച് പാര്‍ലമെന്റിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇളം നീല നിറത്തിലുള്ള കൈയില്ലാത്ത ജാക്കറ്റ് ധരിച്ചാണ് പ്രധാനമന്ത്രി ബുധനാഴ്ച രാജ്യസഭയിലെത്തിയത്. ബംഗളൂരുവില്‍ നടന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഊര്‍ജ്ജവാരം പരിപാടിയില്‍ പ്രധാനമന്ത്രിക്ക് സമ്മാനിച്ചതാണിത്.
പ്രകൃതി സൗഹൃദ ജാക്കറ്റ് ധരിച്ചെത്തിയ പ്രധാനമന്ത്രിയെ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി അഭിനന്ദിച്ചു. ഒരോ വര്‍ഷവും 10 കോടി പോളി എഥിലിന്‍ ടെറാതാഫ്താലേറ്റ് (പി.ഇ.ടി.) കുപ്പികള്‍ റീസൈക്കിള്‍ ചെയ്ത് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്കും കരസേനയിലുള്ളവര്‍ക്കും തുണിത്തരങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്.
തിങ്കളാഴ്ചയായിരുന്നു പ്രധാനമന്ത്രിക്ക് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ജാക്കറ്റ് സമ്മാനിച്ചത്. കര്‍ണാടകയില്‍ നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയായിരുന്നു പ്രധാനമന്ത്രിക്ക് ജാക്കറ്റ് സമ്മാനിച്ചത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ 'അണ്‍ബോട്ടില്‍ഡ്' എന്ന പദ്ധതിക്ക് കീഴില്‍ ജീവനക്കാര്‍ക്ക് റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക്കില്‍ നിന്ന് നിര്‍മ്മിച്ച യൂണിഫോം നല്‍കാന്‍ തീരുമാനിച്ചിരുന്നു.
Content Highlights: PM Modi dons special blue jacket made from recycled plastic bottles in Parliament, check picture
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..