പ്രധാനമന്ത്രി മോദി |ഫോട്ടോ:ANI
ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികളെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യത്തെ സംരക്ഷിക്കുകയാണ് ബി.ജെ.പി. ചെയ്യുന്നതെന്ന് മോദി പറഞ്ഞു. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രമസമാധാനം മെച്ചപ്പെട്ടതാണ്. അഴിമതിയില്‍ മുങ്ങിയവരെല്ലാം ഒരേ വേദിയില്‍ ഒന്നിക്കുന്നുവെന്ന് പ്രതിപക്ഷ കക്ഷികളെ വിമര്‍ശിച്ച് പ്രധാനമന്ത്രി സംസാരിച്ചു. അഴിമതിയെ ചെറുക്കുന്നതില്‍ ബി.ജെ.പി. കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിക്കെതിരേ നടപടിയെടുക്കുമ്പോള്‍ അന്വേഷണ ഏജന്‍സികളെ കുറ്റപ്പെടുത്തുന്നു. നടപടികള്‍ നിര്‍ത്തരുതെന്നാണ് ജനങ്ങള്‍ പറയുന്നത്. തെറ്റായ ആരോപണങ്ങള്‍ കേട്ട് നടപടി നിര്‍ത്തില്ല. ദേശവിരുദ്ധ ശക്തികള്‍ രാജ്യത്തിനകത്തും പുറത്തും ഒന്നിക്കുന്നുവെന്നും മോദി പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കലിനെതിരെയുള്ള നിയമം വഴി അഴിമതിക്കാരുടെ വേരുകള്‍ ഇളക്കിവിട്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് ഭരണത്തിനു കീഴില്‍ 5,000 കോടിയുടെ കള്ളപ്പണം മാത്രമാണ് കണ്ടുകെട്ടിയിരുന്നത്. എന്നാല്‍ ബി.ജെ.പി. ഭരണത്തിനു കീഴില്‍ പത്തുലക്ഷം കോടിയുടെ കള്ളപ്പണമാണ് കണ്ടുകെട്ടിയത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തിയ 20,000 പേരെ തങ്ങള്‍ പിടികൂടിയെന്നും മോദി പറഞ്ഞു.
Content Highlights: pm modi critics opposition parties
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..