പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചാബിൽ മേൽപ്പാലത്തിൽ കുടുങ്ങിയപ്പോൾ
ന്യൂഡല്‍ഹി: ബുധനാഴ്ചത്തെ പഞ്ചാബ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഡ്രോണ്‍ ഉപയോഗിച്ചോ ടെലിസ്‌കോപിക് തോക്ക് ഉപയോഗിച്ചോ കൊലപ്പെടുത്തുമായിരുന്നുവെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്. പഞ്ചാബ് മുഖ്യമന്ത്രിയുടെ ഓഫീസിനെയും സിംഗ് കുറ്റപ്പെടുത്തി, ജനുവരി അഞ്ചിന് നടന്ന 'വന്‍ സുരക്ഷാ വീഴ്ചയ്ക്ക്' പിന്നില്‍ ഉയര്‍ന്ന തലത്തിലുള്ള ഗൂഢാലോചന ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഇത് യാദൃച്ഛികമായിരുന്നില്ല, മറിച്ച് പ്രധാനമന്ത്രിയെ മരണക്കയത്തില്‍ മുക്കാനുള്ള ഗൂഢാലോചനയാണ് നടന്നത്. മഹാദേവന്റെ അനുഗ്രഹത്താല്‍ അദ്ദേഹം രക്ഷപ്പെട്ടു. ഉന്നതതലത്തില്‍ ശരിയായ അന്വേഷണം ഉണ്ടായാല്‍, ഈ ഗൂഢാലോചന പഞ്ചാബിലെ മുഖ്യമന്ത്രിയുടെ ഓഫീസിലേയ്ക്കും ചിലപ്പോൾ അിന് മുകളിലേക്കും നീളും. ഡ്രോണ്‍ ഉപയോഗിച്ചോ ടെലിസ്‌കോപിക് തോക്ക് ഉപയോഗിച്ചോ അദ്ദേഹത്തെ കൊലപ്പെടുത്തുമായിരുന്നു' സിങ് പറഞ്ഞു.
വീഡിയോ കണ്ടാല്‍ ഗൂഢാലോചന വ്യക്തമാകും. എങ്ങനെയാണ് പ്രധാനമന്ത്രിയെ മേല്‍പ്പാലത്തില്‍ തടഞ്ഞത്. അന്വേഷണം ശരിയായ രീതിയില്‍ നടക്കണമെന്നും ഗൂഢാലോചന നടത്തിയ ആരെയും വെറുതെ വിടരുതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights : PM Modi Could be killed using Drone Attack or Telescopic Gun during Decurity Breach in Punjab; Expressing Concerns by Union Minister
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..