
image credits: Twitter
ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ നീട്ടിക്കൊണ്ടുള്ള പ്രഖ്യാപനത്തിന് പിന്നാലെ ട്വിറ്ററില്‍ പ്രൊഫൈല്‍ ഫോട്ടോമാറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡെതിരേയുള്ള പ്രതിരോധത്തിന്റെ ഭാഗമായി വായും മൂക്കും മറച്ചുകൊണ്ടുള്ള ചിത്രമാണ് പ്രധാനമന്ത്രി പങ്കുവെച്ചത്.
ചൊവ്വാഴ്ച രാവിലെ വായും മൂക്കും മറച്ചുകൊണ്ടാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാനായി എത്തിയത്.
കോറോണ വൈറസ് ബാധയില്‍ നിന്ന് മുക്തിനേടുന്നതിനായി വായും മൂക്കും മൂടുകയും കൈകള്‍ കഴുകുകയും സാമൂഹിക അകലംപാലിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും പ്രധാനമന്ത്രി ആവര്‍ത്തിച്ചു. കൂടാതെ വീട്ടില്‍ തന്നെ മാസ്ക്കുകള്‍ നിര്‍മിക്കണമെന്നും രോഗപ്രതിരോധത്തിനായി എല്ലാമുന്‍കരുതലുകളും സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് മുഖംമറച്ചുകൊണ്ടുള്ള ചിത്രം പങ്കുവെച്ചത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സിങ്ങിനിടെ വെള്ള മാസ്ക് ധരിച്ചാണ് അദ്ദേഹം എത്തിയത്.
Content Highlights: PM modi changed his profile picture for covering face making awareness against corona
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..