'ചിലര്‍ ഇങ്ങനെയാണ് കത്താന്‍ വൈകും' രാഹുലിനെ ട്യൂബ് ലൈറ്റ്‌ എന്ന് വിശേഷിപ്പിച്ച് മോദി


-

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ട്യൂബ് ലൈറ്റ് എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാഴാഴ്ച ലോക്‌സഭയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്തി രാഹുല്‍ ഗാന്ധി സംസാരിക്കാന്‍ മുതിര്‍ന്നതോടെ മോദി പരിഹസിച്ചു കൊണ്ട് പ്രതികരിച്ചത്.

'ഞാന്‍ 30-40മിനിറ്റുകള്‍ സംസാരിച്ചെങ്കിലും ചിലര്‍ ഇങ്ങനെയാണ് ട്യൂബ് ലൈറ്റ്‌ പോലെ കത്താന്‍ വൈകും.'- പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രതികരണം കേട്ട ബിജെപി അംഗങ്ങള്‍ സഭയില്‍ പൊട്ടിച്ചിരിക്കുകയായിരുന്നു.

അതേസമയം, യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് മോദിക്ക് ഒന്നും പറയാനില്ലെന്നാണ് രാഹുല്‍ ഗാന്ധി മോദിയുടെ പ്രസംഗത്തോട്‌ പ്രതികരിച്ചുകൊണ്ട് മാധ്യമങ്ങളോട് പറഞ്ഞത്. പാകിസ്താന്‍, നെഹ്‌റു തുടങ്ങിയ കാര്യങ്ങള്‍ മാത്രമാണ് അദ്ദേഹത്തിന് പറയാനുള്ളത്. പലതും പറഞ്ഞ് ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്നതെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Content Highlights: PM Modi called Rahul Gndhi as tubelight


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023

Most Commented