യു.പി കൂട്ടബലാത്സംഗം: പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മോദി ആവശ്യപ്പെട്ടതായി യോഗി


നരേന്ദ്ര മോദി | Photo: ANI

ലഖ്‌നൗ: ഹത്രാസ് കൂട്ടബലാത്സംഗക്കേസിലെ പ്രതികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടതായി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സമിതി രൂപവത്കരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂട്ടബലാത്സംഗത്തിന് ഇരയാകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത ഇരുപതുകാരി ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ വെച്ച് ഇന്നലെ രാവിലെയാണ് മരിച്ചത്.

സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ രൂപവത്കരിച്ച മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ ആഭ്യന്തര സെക്രട്ടറി ഭഗവാന്‍ സ്വരൂപ് നയിക്കും. ഡി.ഐ.ജി. ചന്ദ്രപ്രകാശ്, പൂനം ഐ.പി.എസ്. എന്നിവരാണ് മറ്റ് അംഗങ്ങള്‍. ഏഴുദിവസത്തിനുള്ളില്‍ പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കേസിന്റെ വിചാരണ ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ നടത്തുമെന്നും ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.

content highlights: pm modi called for the strictest action against accused in hathras gang rape-yogi adityanath

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented