ഇറ്റനഗര്‍: ഇന്ത്യയെ ശരിയായ പാതയില്‍ നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ദൈവത്തിന്റെ അവതാരമാണെന്ന് അരുണാചല്‍ പ്രദേശിലെ ബി.ജെ.പി എം.പി തപിര്‍ ഗവോ. പശ്ചിമ ബംഗാളിലെയും അരുണാചല്‍ പ്രദേശിലെയും തേയിലത്തോട്ടങ്ങളിലെ തൊഴിലാളികള്‍ക്കായി പ്രധാനമന്ത്രി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ദൈവങ്ങളുടെ പ്രവര്‍ത്തിക്ക് തുല്യമാണെന്നും ഗവോ ലോക്‌സഭയില്‍ പറഞ്ഞു.

ജമ്മു കശ്മീരിന്റെ പ്രത്യക പദവി റദ്ദാക്കിയതിലൂടെ ശ്യാമ പ്രസാദ് മുഖര്‍ജിയുടെ സ്വപന്ം യാഥാര്‍ഥ്യമാക്കിയ പ്രധാനമന്ത്രി ഒരു യുഗപുരുഷനാണെന്ന് ബി.ജെ.പി എം.പി ജംയാങ് സെറിംഗ് നംഗ്യാല്‍ പറഞ്ഞു. 

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി പ്രധാനമന്ത്രി നടത്തിയ പ്രവര്‍ത്തനങ്ങള്‍ തപിര്‍ ഗവോ പാര്‍ലമെന്റില്‍ വിവരിച്ചു. പശ്ചിമ ബംഗാളിലെയും അരുണാചലിലെയും തേയില തൊഴിലാളികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ആയിരം കോടി അനുവദിച്ചതിലൂടെ അവരുടെ ജീവിതങ്ങളില്‍ പ്രതീക്ഷയുടെ വെളിച്ചം പകരുകയാണ് പ്രധാനമന്ത്രി ചെയ്തതെന്നും ഗവോ ചൂണ്ടിക്കാട്ടി.

Content Highlights: PM Modi 'avatar' Of God Who Is Taking Nation In Right Direction: BJP's Arunachal MP