ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്ത് ബിജെപി പ്രവർത്തകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി | Photo: https://twitter.com/BJP4India, ANI
ന്യൂഡൽഹി: വടക്ക് - കിഴക്കൻ സംസ്ഥാനങ്ങളിലെ കൂറ്റൻ വിജയം, മൊബൈൽ ഫോണിലെ ഫ്ലാഷ് ലൈറ്റ് തെളിയിച്ച് ആദരവ് അർപ്പിക്കാൻ അഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിപുര, മേഘാലയ, നാഗാലാൻഡ് തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ബിജെപി പ്രവർത്തകരെ അഭിസംബോധനം ചെയ്തു കൊണ്ട് സംസാരിക്കുന്നതിനിടെയാണ് പാർട്ടി പ്രവർത്തകരോട് മൊബൈലിലെ ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്യാൻ വേണ്ടി അഭ്യർഥിച്ചത്.
'വടക്ക് - കിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് ആദരവർപ്പിക്കാൻ വേണ്ടി എല്ലാവരോടും കൈയിലുള്ള മൊബൈൽ ഫോണിലെ ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്യാൻ വേണ്ടി അഭ്യർഥിക്കുന്നു' എന്ന് മോദി പറഞ്ഞയുടനെ പാർട്ടി ആസ്ഥാനത്ത് തടിച്ചു കൂടി പ്രവർത്തകർ തങ്ങളുടെ കൈയിലുണ്ടായിരുന്ന ഫോണിലെ ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്ത് വീശുകയായിരുന്നു.
'ഇതിലൂടെ നിങ്ങൾ വടക്ക് - കിഴക്ക് സംസ്ഥാനങ്ങളിലെ ജനങ്ങളോട് ആദരവ് അറിയിച്ചിരിക്കുന്നു. ഇതിലൂടെ നിങ്ങൾ വടക്ക് - കിഴക്കൻ സംസ്ഥാനങ്ങളിലെ ദേശീയതയെ ആദരിച്ചു. വളർച്ചയുടെ ബഹുമതി കൂടിയാണ് ഇത്'. ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നീ മൂന്ന് സംസ്ഥാനങ്ങൾക്കും നന്ദി പറഞ്ഞ പ്രധാനമന്ത്രി അവിടത്തെ ജനങ്ങൾ ബി.ജെ.പിയേയും സഖ്യകക്ഷികളേയും അനുഗ്രഹിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വടക്ക് - കിഴക്കൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ഡൽഹിയിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും കാര്യമായ ചര്‍ച്ചകള്‍ ഉണ്ടായില്ലെന്നും തിരഞ്ഞെടുപ്പിനിടെ ഉണ്ടായ അക്രമങ്ങളെക്കുറിച്ചായിരുന്നു ചർച്ചയെന്നും മോദി പാർട്ടി ആസ്ഥാനത്ത് ബി.ജെ.പി. പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പറഞ്ഞു.
Content Highlights: PM Modi Asks BJP Workers To Turn On Flash On Their Phones


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..