Photo: Twitter.com/ANI
ഭോപ്പാല്‍: ഇന്ത്യയിലേക്ക് ചീറ്റപ്പുലികള്‍ തിരിച്ചെത്തിയ ദിവസത്തെ ചരിത്രദിനമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദശാബ്ദങ്ങള്‍ക്ക് ശേഷം ചീറ്റകള്‍ നമ്മുടെ നാട്ടിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. ഈ ചരിത്രദിനത്തില്‍ എല്ലാ ഇന്ത്യക്കാരെയും അഭിനന്ദിക്കാനും നമീബിയന്‍ സര്‍ക്കാരിന് നന്ദി അറിയിക്കാനും താന്‍ ആഗ്രഹിക്കുകയാണ്. അവരുടെ സഹായമില്ലെങ്കില്‍ ഇതൊരിക്കലും സാധ്യമാകില്ലായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്ത് ചീറ്റകള്‍ക്ക് വംശനാശം സംഭവിച്ചതായി 1952-ല്‍ പ്രഖ്യാപിക്കേണ്ടിവന്നത് ഏറെ നിര്‍ഭാഗ്യകരമായിരുന്നു. എന്നാല്‍ അവരെ പുനരധിവസിപ്പിക്കാനായി പതിറ്റാണ്ടുകളോളം അര്‍ഥവത്തായ ഒരു നീക്കവും ഉണ്ടായില്ല. ഇന്ന് ആസാദി കാ അമൃത് മഹോത്സവ് ആഘോഷിക്കുന്നതിനൊപ്പം പുതിയൊരു ഊര്‍ജത്തോടെ ചീറ്റകളെയും രാജ്യം പുനരധിവസിപ്പിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. അന്താരാഷ്ട്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച്, ഈ ചീറ്റകളെ അധിവസിപ്പിക്കാന്‍ ഇന്ത്യ അതിന്റെ പരമാവധി ശ്രമിക്കും. അതിനായുള്ള നമ്മുടെ ശ്രമങ്ങള്‍ ഒരിക്കലും പരാജയപ്പെടരുത്.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഏറെ പഴക്കമുള്ള, ജൈവവ്യവസ്ഥയുമായി ബന്ധിപ്പിക്കുന്ന കണ്ണി തകരുകയും വംശനാശം സംഭവിക്കുകയും ചെയ്തു. ഇന്ന് നമുക്ക് അത് വീണ്ടും ബന്ധിപ്പിക്കാന്‍ അവസരം ലഭിച്ചിരിക്കുകയാണ്. ഈ ചീറ്റകള്‍ക്കൊപ്പം പ്രകൃതിയെ സ്‌നേഹിക്കുന്നതിലുള്ള ഇന്ത്യയുടെ അന്തര്‍ബോധം കൂടുതല്‍ ശക്തിയോടെ ഉണര്‍ന്നിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കുനോ ദേശീയോദ്യോനത്തില്‍ ചീറ്റകളെ കാണാനായി ജനങ്ങള്‍ അല്പം കൂടി കാത്തിരിക്കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. ജനങ്ങള്‍ അല്പം കൂടി ക്ഷമ കാണിക്കണം. ഏതാനും മാസങ്ങള്‍ കൂടി കാത്തിരിക്കണം. ഈ ചീറ്റകള്‍ നമ്മുടെ അതിഥികളായാണ് എത്തിയിരിക്കുന്നത്. ഈ പ്രദേശത്തെക്കുറിച്ച് അവര്‍ക്ക് അറിയില്ല. കുനോ ദേശീയോദ്യാനം അവരുടെ വീടായി മാറ്റണം. അതിനായി ചീറ്റകള്‍ക്ക് നമ്മള്‍ ഏതാനും മാസങ്ങള്‍ കൂടി സമയം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: pm modi addresses nation after releasing cheetahs in kuno national park


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..