Rahul Gandhi | File Photo: PTI
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിനിടെ വാക്സിൻ, ഓക്സിജൻ, മരുന്നുകൾ എന്നിവയ്ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കാണാനില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോടികൾ ചെലവഴിച്ച് ഡൽഹിയിൽ പണിയുടെ സെൻട്രൽ വിസ്ത പദ്ധതിയും മോദിയുടെ ചിത്രങ്ങളുമാണ് അവശേഷിക്കുന്നതെന്നും രാഹുൽ വിമർശിച്ചു. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ വിമർശനം.
'വാക്സിൻ, ഓക്സിജൻ, മരുന്നുകൾ എന്നിവയ്ക്കൊപ്പം പ്രധാനമന്ത്രിയേയും കാണാനില്ല. സെൻട്രൽ വിസ്ത പദ്ധതി, മരുന്നുകളുടെ ജിഎസ്ടി, എല്ലായിടത്തുമുള്ള പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ എന്നിവയാണ് അവശേഷിക്കുന്നത്' - രാഹുൽ ട്വീറ്റ് ചെയ്തു.
കോവിഡ് പ്രതിരോധത്തിലെ വീഴ്ചയിലും ഓക്സിജൻ, വാക്സിൻ, മരുന്ന് ക്ഷാമത്തിലും പ്രധാനമന്ത്രിക്കെതിരേ തുടർച്ചയായ വിമർശനമാണ് രാഹുൽ ഉന്നയിക്കുന്നത്. രാജ്യത്തെ കോവിഡ് കേസുകൾ കുത്തനെ ഉയരുമ്പോൾ കോടികൾ ചെലഴിച്ച് സെൻട്രൽ വിസ്ത പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തേതിരേയും രാഹുൽ വലിയ വിമർശനം ഉയർത്തിയിരുന്നു.
നദികളിൽ ഒഴുകിനടക്കുന്ന മൃതദേഹങ്ങൾ പോലും സർക്കാരിന് കാണാനാകാത്ത തരത്തിലേക്ക് പുതിയ ഇന്ത്യ മാറിയെന്നും ഇത് ലജ്ജാകരമാണെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാലയും വിമർശിച്ചു.
content highlights:PM missing along with vaccines, oxygen, medicines, says Rahul Gandhi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..