എംഎൻസി നിപ്പോൺ ഇലക്ട്രിക് ചെയർമാൻ നൊബുഹിറോ എൻഡോയും പ്രധാനമന്ത്രി മോദിയും |ഫോട്ടോ:twitter.com/PMOIndia
ന്യൂഡല്‍ഹി: ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെത്തി. തന്ത്രപ്രധാനമായ ഇന്തോ-പസഫിക് മേഖലയിലെ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും അംഗരാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് നടക്കുന്ന ക്വാഡ് നേതാക്കളുടെ ഉച്ചകോടിയില്‍ അദ്ദേഹം പങ്കെടുക്കും.
ടോക്കിയോയില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രി മോദിക്ക് ഇന്ത്യന്‍ സമൂഹം ഗംഭീര വരവേല്‍പ്പാണ് നല്‍കിയത്.
ജപ്പാനിലെ പ്രധാന ബിസിനസ് തലവന്മാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി വരികയാണ്. എംഎന്‍സി നിപ്പോണ്‍ ഇലക്ട്രിക് ചെയര്മാന് നൊബുഹിറോ എന്ഡോയുമായും സുസുക്കി മോട്ടോര്‍ കോര്പ്പറേഷന് അഡൈ്വസര്‍ ഒസാമു സുസുക്കിയുമായും തുടങ്ങിയവരുമായിപ്രധാനമന്ത്രി ചര്‍ച്ച നടത്തി.
സ്മാര്‍ട് സിറ്റികള്‍, വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍, ഇന്ത്യയില്‍ ജാപ്പനീസ് ഭാഷ പഠിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുള്ള നൂതനമായ ശ്രമങ്ങള്‍ തുടങ്ങിയ മേഖലകളിലെ ഇന്ത്യയിലെ അവസരങ്ങളെക്കുറിച്ച് മിസ്റ്റര്‍ എന്‍ഡോ സംസാരിച്ചതായി പ്രധാനമന്ത്രി ചര്‍ച്ചയ്ക്ക് ശേഷം പറഞ്ഞു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന തന്റെ നാളുകള്‍ അനുസ്മരിച്ചുകൊണ്ട്, ജപ്പാന് ജനതയുമായി പതിവായി ഇടപഴകാന്‍ തനിക്ക് അവസരം ലഭിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു. 'ജപ്പാന്റെ വികസന മുന്നേറ്റങ്ങള്‍ എപ്പോഴും പ്രശംസനീയമാണ്. അടിസ്ഥാനസൗകര്യങ്ങള്‍, ടെക്നോളജി, കണ്ടെത്തലുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ ഇത് ഉള്‍പ്പെടെയുള്ള സുപ്രധാന മേഖലകളില്‍ ജപ്പാന് ഇന്ത്യയുമായി സഹകരിക്കുന്നു' പ്രധാനമന്ത്രി വ്യക്താക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..