പ്രധാനമന്ത്രി മോദി | File Photo - PTI
ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയ കോണ്‍ഗ്രസ് പാര്‍ട്ടിയെ അനുമോദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ണാടകയിലെ വിജയത്തിന് കോണ്‍ഗ്രസ് പാര്‍ട്ടിയെ അഭിനന്ദിക്കുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു. ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്തുണച്ചവര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. ബി.ജെ.പി. പ്രവര്‍ത്തകരുടെ കഠിനാദ്വാനത്തെ അഭിനന്ദിക്കുന്നു. വരും കാലങ്ങളില്‍ കൂടുതല്‍ ഊര്‍ജസ്വലതയോടെ കര്‍ണാടകയെ സേവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വേണ്ടി പ്രധാനമന്ത്രി വ്യാപകമായി പ്രചാരണം നടത്തിയിരുന്നു. ഒരുഘട്ടത്തില്‍ കോണ്‍ഗ്രസ് പ്രചാരണങ്ങളില്‍ പ്രതിരോധത്തിലായ ബി.ജെ.പി, പ്രധാനമന്ത്രിയുടെ വ്യക്തിപ്രഭാവത്തില്‍ ഭരണം പിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍, 224-ല്‍ 136 സീറ്റ് നേടി കൂറ്റന്‍ വിജയമാണ് കോണ്‍ഗ്രസ് കര്‍ണാടകയില്‍ പിടിച്ചെടുത്തത്. ഭരണമുണ്ടായിരുന്ന ബി.ജെ.പി. കേവലം 64 സീറ്റിലേക്ക് ചുരുങ്ങി. ജെ.ഡി.എസ്. 20 ഇടത്തും മറ്റുള്ളവര്‍ നാലിടത്തും ജയിച്ചു.
Content Highlights: PM Congratulates Congress For Karnataka Win


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..