കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ | Photo: ANI
പനാജി: കാര്‍ഷിക നിയമങ്ങളിലൂടെ 'ഒരു രാജ്യം ഒരു വിപണി' എന്ന ഫോര്‍മുല കൊണ്ടുവരാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷ്യമിടുന്നതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍. കര്‍ഷകര്‍ കാര്‍ഷിക നിയമങ്ങളെ ഇരുകൈയും നീട്ടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. പനാജിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിക്ക് രാജ്യത്തെ കുറച്ച് വലിയ ചിന്തയാണ് ഉളളത്. ജിഎസ്ടി കാരണം നമുക്ക് ഒരു രാഷ്ട്രം, ഒരു നികുതി ലഭിച്ചു. കാര്‍ഷിക ബില്ലിലൂടെ നമുക്ക് ഒരു രാജ്യം, ഒരു വിപണി ലഭിക്കും. തന്നെയുമല്ല ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് ഇതിനകം നാം പ്രഖ്യാപിച്ചുകഴിഞ്ഞു. പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളെ കുറിച്ചുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുചോദ്യമായിരുന്നു ജാവഡേക്കറുടെ മറുപടി. പഞ്ചാബില്‍ അല്ലാതെ ഇന്ത്യയുടെ മറ്റേത് ഭാഗത്താണ് പ്രതിഷേധങ്ങള്‍ നടക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. അതും അവരുടെ സര്‍ക്കാര്‍ കാരണമാണ് അങ്ങനെ സംഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യഥാര്‍ഥത്തില്‍ കര്‍ഷകര്‍ കാര്‍ഷിക ബില്ലുകളെ സ്വാഗതം ചെയ്തിരിക്കുകയാണ്. ജാവഡേക്കര്‍ പറഞ്ഞു.
Content Highlights:PM aims to bringing 'one nation one; market formula' with these bills says Javadekar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..