'ആദ്യം ഇവരെ ഒന്നിപ്പിക്കൂ'രാജസ്ഥാന്‍ നേതാക്കളുടെ ചിത്രം പങ്കുവെച്ച് ജോഡോ യാത്രയെ ട്രോളി BJP നേതാവ്


ഭൂപേന്ദർ യാദവ് പങ്കുവെച്ച ചിത്രം

ജയ്പുര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധിയെ പരിഹസിച്ച് ബിജെപി. രാജ്യത്തെ ഒന്നിപ്പിക്കാന്‍ പോകുന്നതിന് മുന്‍പ് രാഹുല്‍ ഗാന്ധി അവരെ ഒന്നിപ്പിക്കൂവെന്ന് സച്ചിന്‍ പൈലറ്റിന്റേയും അശോക് ഗഹ്‌ലോത്തിന്റേയും ചിത്രം പങ്കുവെച്ചുകൊണ്ട് കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവ് പോസ്റ്റ് ചെയ്തു.

ഗാന്ധി കുടുംബത്തിന്റെ ആവശ്യത്തിന് വഴങ്ങി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്ത് മത്സരിക്കാന്‍ തയ്യാറായതിന് പിന്നാലെ മുഖ്യമന്ത്രിക്ക് പകരക്കാരനാരാവുമെന്ന തര്‍ക്കമാണ് രാജസ്ഥാനില്‍ രൂക്ഷമായിരിക്കുന്നത്. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാന്‍ ശുപാര്‍ശയുണ്ടെങ്കിലും ഇതില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. കഴിഞ്ഞദിവസം ചേര്‍ന്ന നിയമസഭാകക്ഷിയോഗത്തില്‍ ഗഹ്‌ലോത്തിനെ അനുകൂലിക്കുന്നവര്‍ എതിര്‍പ്പുയര്‍ത്തി. കൂട്ടരാജി ഭീഷണിയാണ് തൊണ്ണൂറോളം എംഎല്‍എമാര്‍ ഉന്നയിച്ചത്. ഈ പശ്ചാത്തലത്തിലാണ് പരിഹാസമുന്നയിച്ചുകൊണ്ടുള്ള കേന്ദ്രമന്ത്രിയുടെ ട്വീറ്റ്.

ബിജെപി നേതാവും ലോക്‌സഭാ എംപിയുമായ ഗജേന്ദ്ര സിങ്ങ് ഷെഖാവത്തും കോണ്‍ഗ്രസിനെ ട്രോളി രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ വീഴാന്‍ തയ്യാറായെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

Content Highlights: 'Please unite them first': BJP leader's Bharat Jodo swipe amid Rajasthan crisis


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented