ജനാധിപത്യ സ്ഥാപനങ്ങളെ അടിച്ചമര്‍ത്തുന്നു; സംരക്ഷണം ഉറപ്പുവരുത്തണമെന്ന് ചീഫ് ജസ്റ്റിസിനോട് മമത


മമതാ ബാനർജി| Photo: ANI

കൊല്‍ക്കത്ത: ജനാധിപത്യ സ്ഥാപനങ്ങളെ അടിച്ചമര്‍ത്തുന്ന പ്രവണതകളില്‍ ആശങ്ക പ്രകടിപ്പിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇത്തരത്തിലുള്ള പ്രവണത തുടര്‍ന്നാല്‍ രാജ്യം രാഷ്ട്രപതി ഭരണത്തിന് സമാനമായ അവസ്ഥയിലേക്ക് പോകുമെന്നും ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ചീഫ് ജസ്റ്റിസ് ഇടപെടണമെന്നും മമത ആവശ്യപ്പെട്ടു. ജുറിഡിക്കല്‍ സയന്‍സസ് സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങില്‍, ചീഫ് ജസ്റ്റിസ് യു.യു ലളിതിന്റെ സാന്നിധ്യത്തില്‍ സംസാരിക്കുകയായിരുന്നു മമത.

ജനാധിപത്യ അവകാശങ്ങളെ സമൂഹത്തിലെ ചില വിഭാഗങ്ങള്‍ പിടിച്ചെടുക്കുകയാണെന്ന് മമത പറഞ്ഞു. ഇപ്പോള്‍ എവിടെയാണ് ജനാധിപത്യം നിലനില്‍ക്കുന്നതെന്നും അവര്‍ ചോദിച്ചു.

മാധ്യമങ്ങള്‍ കാട്ടുന്ന പക്ഷപാതത്തെയും മമത വിമർശിച്ചു. മാധ്യമങ്ങള്‍ക്ക് ആരെയും അധിക്ഷേപിക്കാനും കുറ്റവാളിയാക്കാനുമുള്ള അവകാശമുണ്ടോയെന്ന് മമത ചോദിച്ചു. ഒരാളുടെ സല്‍പേരിന് ഒരു തവണ കളങ്കമുണ്ടായാല്‍ അത് ഒരിക്കലും തിരികെ കിട്ടില്ലെന്നും അവർ പറഞ്ഞു.

ജനങ്ങളില്‍ നീതിപീഠത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് താന്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ ഇന്ന് അവസ്ഥ മോശമായിരിക്കുന്നു. കോടതിക്ക് അനീതികളില്‍ ഇടപെടാനും അവരുടെ സങ്കടങ്ങള്‍ കോള്‍ക്കാനുമാകും. നീതിന്യായ സംവിധാനത്തിന് എന്ത് ചെയ്യാനാവുമെന്ന് രണ്ട് മാസത്തെ കാലയളവിനിടയില്‍ ജസ്റ്റിസ് യു.യു ലളിത് കാട്ടിത്തന്നെന്നും അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് അവർ പറഞ്ഞു.

Content Highlights: "Please Save Democracy," Mamata Banerjee Urges Chief Justice of India


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented