'വാങ്ങാതിരിക്കാന്‍ ജനങ്ങളോട് പറയൂ' സല്‍മാന്‍ ഖുര്‍ഷിദിന്‍റെ പുസ്തകം വിലക്കണമെന്ന ഹര്‍ജി കോടതി തള്ളി


സൽമാൻ ഖുർഷിദ് | Photo: AFP

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് രചിച്ച പുസ്തകം പ്രസിദ്ധീകരിക്കുന്നതിനെതിരേ ഡല്‍ഹി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജി തള്ളി. 'സണ്‍റൈസ് ഓവര്‍ അയോധ്യ: നേഷന്‍ഹുഡ് ഇന്‍ അവര്‍ ടൈംസ്' (Sunrise Over Ayodhya: Nationhood In Our Times) എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണവും പ്രചാരണവും വില്‍പനയും തടയണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ വിനീത് ജിന്ദാല്‍ സമർപ്പിച്ച ഹർജിയാണ് തള്ളിയത്.

പുസ്തകത്തില്‍ 'ഹിന്ദുത്വ'യെ തീവ്രവാദ സംഘങ്ങളായ ഐഎസ്, ബൊക്കോ ഹറാം തുടങ്ങിയവയുമായി താരതമ്യപ്പെടുത്തുന്നുണ്ടെന്നും ഇത് മറ്റുള്ളവരുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണെന്നും അഭിഭാഷകന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. പുസ്തകം പൊതുസമാധാനം തകരാന്‍ കാരണമാകുമെന്നും സമാധാനം നിലനിര്‍ത്തേണ്ടത് എല്ലാ വ്യക്തികളുടെയും കടമയാണെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വാദിച്ചു.

കേസ് പരിഗണിച്ച ജസ്റ്റിസ് യശ്വന്ത് വര്‍മ ഹർജിയിലെ വാദങ്ങള്‍ അംഗീകരിച്ചില്ല. പുസ്തകം വാങ്ങുകയോ വായിക്കുകയോ ചെയ്യരുതെന്ന് ജനങ്ങളോട് പറയൂ, അത് മോശം രീതിയില്‍ രചിക്കപ്പെട്ടതാണെന്ന് അവരെ അറിയിക്കൂ, മറ്റ് നല്ല പുസ്തകങ്ങള്‍ വായിക്കാന്‍ ആളുകളോട് പറയൂ, വികാരങ്ങള്‍ വ്രണപ്പെടുന്നെങ്കില്‍ മറ്റ് മികച്ചത് വായിക്കൂ, എന്ന് ജഡ്ജി ഹർജിക്കാരനോട് പറഞ്ഞു. തങ്ങള്‍ വളരെ സെന്‍സിറ്റീവ് ആണെന്ന് ആളുകള്‍ക്ക് തോന്നുന്നുവെങ്കില്‍ ഞങ്ങള്‍ക്ക് എന്തുചെയ്യാന്‍ കഴിയുമെന്നും ഹര്‍ജി തള്ളിക്കൊണ്ട് കോടതി ചോദിച്ചു.

ഹിന്ദുസേന പ്രസിഡന്റ് വിഷ്ണു ഗുപ്ത നല്‍കിയ ഹര്‍ജിയില്‍ നേരത്തേ ഡല്‍ഹി കോടതി പുസ്തകം നിരോധിക്കണമെന്ന ആവശ്യം നിരസിച്ചിരുന്നു. പുസ്തകത്തില്‍ പറഞ്ഞ കാര്യങ്ങള്‍ രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ക്ക് കാരണമായോ എന്നും കോടതി ആരാഞ്ഞു. വര്‍ഗീയ കലാപം പൊട്ടിപുറപ്പെടുമെന്നത് ഭയപ്പെടുത്തലാണെന്നും കോടതി അഭിപ്രായപ്പെട്ടു.

അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട പുസ്തകമാണ് 'സണ്‍റൈസ് ഓവര്‍ അയോധ്യ: നേഷന്‍ഹുഡ് ഇന്‍ അവര്‍ ടൈംസ്'. 'ഹിന്ദുത്വ'യെ തീവ്ര ഇസ്ലാമിക ഭീകര സംഘടനകളുമായി താരതമ്യപ്പെടുത്തി എന്ന ആരോപണത്തെ തുടര്‍ന്ന് നേരത്തെ തന്നെ പുസ്തകത്തെ കുറിച്ച് വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. എന്നാല്‍ തന്റെ പുസ്തകം ഹിന്ദുമതത്തെ പിന്തുണയ്ക്കുന്നതും ഹിന്ദുത്വയെ ചോദ്യംചെയ്യുന്നതുമാണെന്ന് സല്‍മാന്‍ ഖുര്‍ഷിദ് വ്യക്തമാക്കിയിരുന്നു. ഹിന്ദു മതവും ഹിന്ദുത്വയും തമ്മിലുള്ള വ്യത്യാസം സമൂഹത്തിന് അറിയാമെന്നും അദ്ദേഹം പ്രതികരിച്ചു.

Content Highlights: Plea To Stop Congress's Salman Khurshid's Book Rejected


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


Mallikarjun Kharge, VD Satheesan

1 min

ഖാര്‍ഗെയെ പിന്തുണയ്ക്കും, അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷനാകുന്നത് അഭിമാനകരം - വി.ഡി. സതീശന്‍

Oct 1, 2022

Most Commented