സുപ്രീം കോടതി| Photo: PTI
ന്യൂഡല്‍ഹി: ഹലാല്‍ സര്‍ട്ടിഫൈഡ് ഉത്പന്നങ്ങള്‍ രാജ്യവ്യാപകമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. അഭിഭാഷകന് വിഭോര്‍ ആനന്ദ് ആണ് ഹര്‍ജി ഫയല്‍ ചെയ്തത്.
രാജ്യത്തെ 85 % ജനങ്ങള്‍ക്കും വേണ്ടിയാണ് സുപ്രീം കോടതിയെ സമീപിക്കുന്നതെന്ന് ഹര്‍ജിയില്‍ അവകാശപ്പെടുന്നു. പതിനഞ്ച് ശതമാനം വരുന്ന മുസ്ലിങ്ങള്‍ക്ക് വേണ്ടിയുള്ള ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ഉത്പന്നങ്ങള്‍ 85 ശതമാനം ജനങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന് ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. ഇത് ഭരണഘടനയുടെ 14, 21 അനുച്ഛേദങ്ങളുടെ ലംഘനം ആണെന്നും ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്.
1974 ന് മുമ്പ് ഹലാല്‍ സര്‍ട്ടിഫിക്കെട്ടിനെക്കുറിച്ച് കേട്ടിട്ടില്ല. 1974 മുതല്‍ 1993 വരെ മാംസ ഉത്പന്നങ്ങള്‍ക്ക് മാത്രമായിരുന്നു ഹലാല്‍ സര്‍ട്ടിഫിക്കറ്റ്. എന്നാല്‍ ഇന്ന് ടൂറിസം, മെഡിക്കല്‍ ടൂറിസം, മാധ്യമങ്ങള്‍ തുടങ്ങിയ വിവിധ മേഖലകളിലേക്ക് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് വ്യാപിക്കുകയാണ് എന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. 1974 ന് നല്‍കിയിട്ടുള്ള ഹലാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അസാധുവായി പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബഹുരാഷ്ട്ര കമ്പനികളായ നെസ്ലെ, കെഎഫ്സി, ബ്രിട്ടാനിയ എന്നിവയോട് ഹലാല്‍ സര്‍ട്ടിഫൈഡ് ഉത്പന്നങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights: Halal certified products, Supreme Court
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..