ഓര്‍ത്തോഡോക്‌സ് സഭയുടെ പരമാധ്യക്ഷ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതിയില്‍ അപേക്ഷ


ബി. ബാലഗോപാല്‍| മാതൃഭൂമി ന്യൂസ്

സുപ്രീം കോടതി. Photo: AFP

ന്യൂഡല്‍ഹി: മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ പുതിയ പരമാധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിന് ആരംഭിച്ച നടപടികള്‍ സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതിയില്‍ അപേക്ഷ.

തെരെഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ വിദേശ പൗരന്മാരെയോ, വിദേശത്തുള്ള പള്ളികളിലെ അംഗങ്ങളെയോ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടാണ് അപേക്ഷ. നീതിപൂര്‍വ്വവും നിഷ്പക്ഷവുമായി തെരഞ്ഞെടുപ്പ് നടത്താനുള്ള മാര്‍ഗരേഖ പുറത്തിറക്കണമെന്നും അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ പുതിയ പരമാധ്യക്ഷനെ ഒക്ടോബര്‍ 14-ന് തെരഞ്ഞെടുക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനായി ആരംഭിച്ച നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പഴമറ്റം സെന്റ് മേരീസ് പള്ളിയിലെ പോള്‍ വര്‍ഗീസ്, ജോണി ഇ.പി., കോതമംഗലം മാര്‍ത്തോമന്‍ ചെറിയ പള്ളിയിലെ കുഞ്ഞച്ചന്‍ എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. യാക്കോബായ വിശ്വാസികളായ ഇവര്‍ നേരത്തെ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഓര്‍ത്തോഡോക്‌സ് വൈദികര്‍ക്കും ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു.

കോടതിയലക്ഷ്യ ഹര്‍ജിയിലാണ് പരമാധ്യക്ഷ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്. 1934-ലെ സഭാ ഭരണഘടന പ്രകാരമാണ് മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ കാതോലിക്കമാരെയും മെത്രാപോലീത്തമാരെയും തെരഞ്ഞെടുക്കേണ്ടതെന്ന് സുപ്രീംകോടതി 2017-ല്‍ പുറപ്പെടുവിച്ച വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ഇന്ത്യയ്ക്ക് പുറത്തുള്ള ഓര്‍ത്തോഡോക്‌സ് പള്ളികള്‍ക്കും ഇന്ത്യക്കാര്‍ അല്ലാത്തവര്‍ക്കും മലങ്കര അസോസിയേഷനില്‍ അംഗത്വം പാടില്ലെന്നാണ് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

കാതോലിക്കയുടെ അധികാര പരിധി ഇന്ത്യയില്‍ മാത്രമാണ്. എന്നാല്‍ മലങ്കര അസോസിയേഷനില്‍ നിലവില്‍ യൂറോപ്പ്, അമേരിക്ക, ഓസ്ട്രേലിയ, ഗള്‍ഫ് എന്നിവിടങ്ങളിലെ പള്ളികളും, ഇന്ത്യക്കാര്‍ അല്ലാത്ത അംഗങ്ങളും ഉണ്ട്. വിദേശരാജ്യങ്ങളില്‍ ഉള്ളവര്‍ ഇന്ത്യയിലെ ഒരു സഭയെ അവരുടെ അംഗങ്ങളെ ഉപയോഗിച്ച് നിയന്ത്രിക്കുകയാണ്. സാമ്പത്തികശക്തി കാരണം ഇവര്‍ ഇന്ത്യയിലെ ഓര്‍ത്തോഡോക്‌സ് സിറിയന്‍ പള്ളികളെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയാണ്. പള്ളികളിലെ സാധാരണക്കാരായ അംഗങ്ങള്‍ ഇതോടെ രണ്ടാംകിട പൗരന്മാര്‍ ആകുകയാണെന്നും അപേക്ഷയില്‍ ആരോപിച്ചിട്ടുണ്ട്. വിദേശത്തുനിന്നുള്ള ഈ ഇടപെടലുകള്‍ക്കെതിരെ നിവേദനം നല്‍കിയെങ്കിലും കോടതിക്ക് മാത്രമേ ഇക്കാര്യത്തില്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ കഴിയൂവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതായും അപേക്ഷയില്‍ വിശദീകരിച്ചിട്ടുണ്ട്.

വൈദികരുടെ തെറ്റായ നടപടികള്‍ ചോദ്യം ചെയ്യുന്നവരുടെ പേരുകള്‍ പള്ളികളില്‍നിന്ന് നീക്കം ചെയ്യുന്നു- കണ്ടനാട് പള്ളി തര്‍ക്കവും ആയി ബന്ധപ്പെട്ട് എറണാകുളം മുന്‍സിഫ് കോടതിയില്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലത്തില്‍നിന്ന് ഇക്കാര്യം വ്യക്തമാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. 1934-ലെ ഭരണഘടനയ്ക്ക് വിരുദ്ധമായി വികാരി നിയമനം ലഭിച്ചവര്‍ വിവാഹവും മൃതദേഹം അടക്കുന്നതും ഉള്‍പ്പടെയുള്ള ചടങ്ങുകള്‍ തടസ്സപ്പെടുത്തുകയാണ്. വൈദിക നിയമനത്തില്‍ ഭരണഘടന വ്യവസ്ഥകള്‍ ലംഘിക്കപ്പെടുകയാണ് എന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.

2017-ലെ സുപ്രീംകോടതി വിധിക്ക് ശേഷം 54 പള്ളികളാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ഈ പള്ളികളില്‍ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. പരമാധ്യക്ഷ തെരഞ്ഞെടുപ്പില്‍ രണ്ടായിരത്തിലധികം പള്ളികളില്‍നിന്ന് അയ്യായിരത്തോളം പേരാണ് പങ്കെടുക്കേണ്ടത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് വ്യാപനം ഉള്ള സംസ്ഥാനത്ത് പ്രോട്ടോകോള്‍ പാലിച്ച് തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയില്ലെന്നും അപേക്ഷയില്‍ ആരോപിച്ചിട്ടുണ്ട്. അഭിഭാഷകന്‍ സനന്ദ് രാമകൃഷ്ണനാണ് യാക്കോബായ സഭാ വിശ്വാസികള്‍ക്ക് വേണ്ടി സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയത്. അപേക്ഷ ജസ്റ്റിസ് ഇന്ദിര ബാനര്‍ജി അധ്യക്ഷ ആയ ബെഞ്ച് നാളെ പരിഗണിക്കും.

content highlights: plea demanding stay on election of catholica bava of orthodox church

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022

More from this section
Most Commented