PTI
ന്യൂഡൽഹി: ഡല്‍ഹിയില്‍ കോവിഡ് രോഗികളില്‍ പ്ലാസ്മ തെറാപ്പി ഫലപ്രദമാകുന്നുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലോക്നായക് ജയ്പ്രകാശ് നാരായണ്‍ ആശുപത്രിയില്‍ നാല് കോവിഡ് രോഗികള്‍ക്ക് പ്ലാസ്മ ചികിത്സ നല്‍കിവരുന്നുണ്ടെന്നും ആത്മവിശ്വാസം നല്കുന്ന ഫലമാണ് പുറത്തുവരുന്നതെന്നും കെജ്രിവാള് പറഞ്ഞു.
"ആദ്യ ഘട്ടത്തിലെ ഫലങ്ങള്‍ മാത്രമാണിവ. ഇതിലൂടെ കൊറോണ വൈറസിന് പ്രതിവിധി കണ്ടെത്തിയെന്ന് പറയാനാവില്ല.പക്ഷെ പ്രതീക്ഷാ കിരണങ്ങള്‍ ഇവ നമുക്ക് നല്കുന്നു", കെജ്രിവാള് പറഞ്ഞു.
"നാല് രോഗികള്‍ പ്ലാസ്മ ചികിത്സ ഫലമുണ്ടാക്കി. രണ്ട് മൂന്ന് രോഗികള്‍ക്ക് നല്കാന് നിലവില്‍ രക്തവും പ്ലാസ്മയും ആശുപത്രിയില്‍ തയ്യാറാണ്. അവര്‍ക്കുള്ള പ്ലാസ്മ തെറാപ്പി ഒരു പക്ഷെ ഇന്ന് തുടങ്ങും", കെജ്രിവാളിനൊപ്പം വാര്‍ത്താ സമ്മേളനത്തിലെത്തിയ ഡോ എസ്. കെ സരിന് പറഞ്ഞു.
ഡല്‍ഹിയില്‍ പ്ലാസ്മ തെറാപ്പി ചികിത്സ നല്കിയ കോവിഡ്-19 രോഗിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഡല്‍ഹിയിലെ മാക്സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 49കാരനായ രോഗിക്കാണ് പ്ലാസ്മ തെറാപ്പി ചികിത്സ നല്‍കിയത്.
രോഗം വഷളായതിനെത്തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ഇയാളുടെ ജീവന് നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ പ്ലാസ്മ തെറാപ്പിക്ക് ശേഷം ആരോഗ്യനിലയില്‍ മാറ്റമുണ്ടാവുകയും തുടര്‍ന്ന് വെന്റിലേറ്ററില്‍ നിന്ന് മാറ്റുകയുമായിരുന്നു.
കോവിഡ് രോഗം മൂര്‍ച്ചിച്ച രോഗികളില്‍ പ്ലാസ്മ തെറാപ്പി ചെയ്യുമെന്ന് നേരത്തെ കെജ്രിവാള് അറിയിച്ചിരുന്നു.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് പ്ലാസ്മ തെറാപ്പിയുടെ ക്ലിനിക്കല്‍ ട്രയലിനു അനുമതി നല്‍കിയിരുന്നു
content highlights: plasma therapy results on Covid patients encouraging says Kejriwal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..