ദേവേന്ദ്ര ഫഡ്‌നാവിസ്, ഏക്‌നാഥ് ഷിൻഡെ | Photo: ANI
മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് സര്‍ക്കാരിനെ വീഴ്ത്തിയതിലെ പ്രധാന ആസൂത്രകന്‍ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസായിരുന്നു എന്ന വെളിപ്പെടുത്തലുമായി ആരോഗ്യമന്ത്രി തനാജി സാവന്ത്. ഉദ്ധവ് താക്കറെയെ താഴെയിറക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്യാനായി നിലവിലെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേയും ഫഡ്‌നാവിസും 150 തവണ കൂടിക്കാഴ്ച നടത്തിയതായും സാവന്ത് അവകാശപ്പെട്ടു.
ഷിന്ദേയുടെ നേതൃത്വത്തിലുള്ള വിമത നീക്കത്തെ തുടര്‍ന്ന് 2022 ജൂണിലാണ് ഉദ്ധവ് രാജിവെച്ചത്. ശിവസേന, എന്‍.സി.പി., കോണ്‍ഗ്രസ് സഖ്യം തകര്‍ന്നതോടെ ഷിന്ദേ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയുമായി പുതിയ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.
ഷിന്ദേയും ഉദ്ധവും തമ്മിലുള്ളത് ശിവസേനയ്ക്കുള്ളിലെ പ്രശ്‌നം മാത്രമാണെന്നും ഉദ്ധവ് സര്‍ക്കാരിനെ വീഴ്ത്തിയതില്‍ പങ്കില്ലെന്നുമായിരുന്നു ഇതുവരെ ഫഡ്‌നാവിസിന്റെയും ബിജെപിയുടെയും വാദം.
ഉദ്ധവ് മന്ത്രിസഭയില്‍ തനിക്കു മന്ത്രിസ്ഥാനം നിഷേധിച്ചതു കൊണ്ടാണ് സര്‍ക്കാരിനെ എതിര്‍ക്കാന്‍ തീരുമാനിച്ചതെന്നും തനാജി സാവന്ത് പറഞ്ഞു.
Content Highlights: eknath shinde,devendra fadnavis, uddhav thackarey, maharashtra government, bjp, shivsena
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..