മണിപ്പുര്‍ ഭീകരാക്രമണം: ഉത്തരവാദിത്തം ഏറ്റെടുത്ത് മണിപ്പൂർ നാഗാഫ്രണ്ടും പീപ്പിൾസ് ലിബറേഷൻ ആർമിയും


Photo: ANI

ന്യൂഡല്‍ഹി: മണിപ്പുര്‍ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം തീവ്രവാദ സംഘങ്ങളായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും മണിപ്പുര്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ടും ഏറ്റെടുത്തു. സംയുക്തമായാണ് ആക്രമണം നടത്തിയതെന്ന് ഗ്രൂപ്പുകള്‍ പ്രസ്താവനയില്‍ അറിയിച്ചു.

ശനിയാഴ്ചയാണ് മണിപ്പുരിലെ ചുരാചന്ദ്പുര്‍ ജില്ലയില്‍ സൈനികരുടെ വാഹനവ്യൂഹത്തിനു നേരേ ഭീകരാക്രമണം ഉണ്ടായത്. 46 അസം റൈഫിള്‍സിന്റെ കമാന്‍ഡിങ് ഓഫിസര്‍ കേണല്‍ വിപ്ലവ് ത്രിപാഠിയും നാല് സൈനികരും ആക്രമണത്തില്‍ വീരമൃത്യു വരിച്ചു. കേണലിന്റെ ഭാര്യ, നാലു വയസ്സുള്ള മകന്‍ എന്നിവരും കൊല്ലപ്പെട്ടിരുന്നു.

മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന ചുരാചന്ദ്പുരില്‍ സൈനിക ക്യാംപ് സന്ദര്‍ശിച്ചു മടങ്ങുകയായിരുന്ന സംഘത്തെ രാവിലെ 10 മണിയോടെയാണ് ഭീകരര്‍ പതിയിരുന്നാക്രമിക്കുകയായിരുന്നു. ചുരാചന്ദ്പുരില്‍നിന്ന് 50 കിലോമീറ്ററോളം അകലെ ഉള്‍പ്രദേശത്താണ് ആക്രമണം നടന്നത്.

വീരമൃത്യു വരിച്ച കേണലിന്റെ കുടുംബം ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നതായി അറിഞ്ഞിരുന്നില്ലെന്നും ഇത്തരം പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന മേഖലയിലേക്ക് സൈനികര്‍ അവരുടെ കുടുംബത്തെ കൊണ്ടുവരാന്‍ പാടില്ലായിരുന്നുവെന്നും സംഘം പ്രസ്താവനയില്‍ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


swapna

2 min

'വീണാ വിജയന്റെ ബിസിനസ് ആവശ്യത്തിന് ഷാര്‍ജ ഭരണാധികാരിയെ തെറ്റിദ്ധരിപ്പിച്ച് ക്ലിഫ് ഹൗസിലെത്തിച്ചു'

Jun 29, 2022

Most Commented