ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന് ധനകാര്യ മന്ത്രാലയത്തിന്റെ താത്കാലിക ചുമതല നല്‍കി. ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി ചികിത്സക്കായി വിദേശത്ത് പോയതിനാലാണ് പീയുഷ് ഗോയലിന് അധികച്ചുമതല നല്‍കിയത്. ഇതോടെ ഫെബ്രുവരി ഒന്നിലെ ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നത് പീയുഷ് ഗോയലായിരിക്കുമെന്ന അഭ്യൂഹങ്ങളും ശക്തമായി. 

അരുണ്‍ ജയ്റ്റ്‌ലി കൈകാര്യം ചെയ്തിരുന്ന ധനകാര്യ വകുപ്പും, കോര്‍പ്പറേറ്റ് അഫേഴ്‌സ് വകുപ്പും ഇനിമുതല്‍ പീയുഷ് ഗോയലിന് കീഴിലാകും. നേരത്തെ അരുണ്‍ ജെയ്റ്റ്‌ലി വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്കായി പോയസമയത്തും മൂന്നുമാസത്തോളം പീയുഷ് ഗോയല്‍ ധനകാര്യവകുപ്പ് കൈകാര്യം ചെയ്തിരുന്നു. 

Content Highlights: piyush goyal gets temporary charge of finance ministry