ഒരു കുടുംബത്തിന് ഒരു നായ മാത്രം; ഗാസിയാബാദില്‍ ഇനി പിറ്റ്ബുള്ളിനേയും വളര്‍ത്താനാകില്ല


പ്രതീകാത്മക ചിത്രം | ANI

ഗാസിയാബാദ്: നഗരത്തില്‍ വളര്‍ത്തുനായകളുടെ ആക്രമണം വര്‍ദ്ധിച്ചതോടെ ഗാസിയാബാദില്‍ കടുത്ത നിയന്ത്രണം. ഇനി മുതല്‍ ഒരു കുടുംബത്തിന് ഒരു നായയെ മാത്രമേ വളര്‍ത്താന്‍ സാധിക്കൂ. റോട്‌വീലര്‍, പിറ്റ്ബുള്‍, ഡോഗോ അര്‍ജെന്റീനോ എന്നീ ഇനത്തിലുള്ള നായകളെ പ്രദേശവാസികള്‍ക്ക് വളര്‍ത്താന്‍ അനുമതിയുണ്ടാകില്ലെന്നും ഗാസിയാബാദ് നഗരസഭ അറിയിച്ചു. ഇവയുടെ ആക്രമണ സ്വഭാവം കണക്കിലെടുത്താണ് നടപടി.

നായകളെ വളര്‍ത്താനുള്ള ലൈസന്‍സും കര്‍ശനമാക്കിയിട്ടുണ്ട്. നവംബര്‍ ഒന്ന് മുതല്‍ ഇവ വിതരണം ചെയ്ത് തുടങ്ങും. ഫ്‌ലാറ്റുകളില്‍ താമസിക്കുന്നവര്‍ വളര്‍ത്തുനായകളെയും കൊണ്ട് പുറത്തേയ്ക്ക് പോകുമ്പോള്‍ സര്‍വീസ് ലിഫ്റ്റ് ഉപയോഗിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പൊതുവിടങ്ങളിലേയ്ക്ക് നായകളെ കൊണ്ടുവരുമ്പോള്‍ ഉടമസ്ഥര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുകയും വേണം.നിലവില്‍ റോട്‌വീലര്‍, പിറ്റ്ബുള്‍, ഡോഗോ അര്‍ജെന്റീനോ എന്നീ ഇനങ്ങള്‍ ഉള്ളവര്‍ അവയെ രണ്ടുമാസത്തിനുള്ളില്‍ വന്ധ്യകരണത്തിന് വിധേയമാക്കണമെന്ന് മേയര്‍ ആശ ശര്‍മ പറഞ്ഞു. ഈ ഇനത്തിലുള്ള നായകള്‍ ആറ് മാസം പ്രായം തികയാത്തവയാണെങ്കില്‍ വളര്‍ച്ചയെത്തുന്നതോടെ വന്ധ്യംകരണം നടത്തുമെന്ന് ഉടമസ്ഥന്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം. പത്തിലധികം കുട്ടികള്‍ക്കാണ് ഈയടുത്ത് കടിയേറ്റത്. റോട്‌വീലര്‍ ആക്രമിച്ച ഖുഷ് ത്യാഗി എന്ന കുട്ടിയ്ക്ക് മുഖത്ത് 150 തുന്നലുകളാണ് വേണ്ടിവന്നത്. ഇതേ ഇനത്തിലുള്ള നായ നാല് ദിവസങ്ങള്‍ക്കുശേഷം മറ്റൊരു കുട്ടിയേയും ആക്രമിച്ചു എന്നും മേയര്‍ ചൂണ്ടിക്കാട്ടി.

വളര്‍ത്തുനായകളെപ്പറ്റി പരാതികള്‍ ലഭിച്ചാല്‍ ഉടമസ്ഥരില്‍ നിന്ന് പിഴ ഈടാക്കുമെന്നും മേയര്‍ പറഞ്ഞു. പ്രദേശവാസികള്‍ തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കണമെന്നും മേയര്‍ അറിയിച്ചു. നേരത്തെ കാണ്‍പൂര്‍ നഗരസഭയും പാഞ്ച്ഖുല നഗരസഭയും പിറ്റ്ബുള്‍, റോട്‌വീലര്‍ എന്നീ ഇനങ്ങളെ വീട്ടില്‍ വളര്‍ത്താനുള്ള അനുമതി നിഷേധിച്ചിരുന്നു.

Content Highlights: Ghaziabad imposed ban on three dog breeds including Pit bull


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented