കാക്കി ട്രൗസര്‍ കത്തിക്കുന്ന ചിത്രവുമായി കോണ്‍ഗ്രസിന്റെ ട്വീറ്റ്; വിവാദം


Photo: twitter.com/INCIndia

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കോണ്‍ഗ്രസ് ട്വീറ്റ് ചെയ്ത ചിത്രത്തെച്ചൊല്ലി വിവാദം. കാക്കി ട്രൗസര്‍ കത്തിക്കുന്ന ചിത്രമാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

'വെറുപ്പിന്റെ ബന്ധനത്തില്‍നിന്ന് രാജ്യത്തെ മോചിപ്പിക്കാനും ബിജെപിയും ആര്‍എസ്എസും ഉണ്ടാക്കിവെച്ച നഷ്ടങ്ങള്‍ ഇല്ലാതാക്കാനും, ഘട്ടംഘട്ടമായി, ഞങ്ങള്‍ ഞങ്ങളുടെ ലക്ഷ്യത്തില്‍ എത്തും' എന്ന ട്വീറ്റിനൊപ്പമാണ് കാക്കി ട്രൗസര്‍ കത്തിക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ടില്‍നിന്ന് ട്വീറ്റ് ചെയ്ത ചിത്രത്തിനെതിരേ വിവിധ ബി.ജെ.പി. നേതാക്കളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

രാഹുല്‍ ഗാന്ധിയുടേത് 'ഭാരത് ജോഡോ യാത്ര' അല്ലെന്നും 'ഭാരത് തോഡോ' 'ആഗ് ലഗാവോ യാത്ര' ആണെന്നും ബി.ജെ.പി. വക്താവ് സംബിത് പത്ര പ്രതികരിച്ചു. 'കോണ്‍ഗ്രസ് ഇതാദ്യമായല്ല ഇങ്ങനെ ചെയ്യുന്നത്. ഈ രാജ്യത്ത് കലാപമുണ്ടാക്കുകയാണോ നിങ്ങളുടെ ലക്ഷ്യമെന്ന് ഞാന്‍ രാഹുല്‍ഗാന്ധിയോട് ചോദിക്കുകയാണ്. കോണ്‍ഗ്രസ് എത്രയുംവേഗം ഈ ചിത്രം പിന്‍വലിക്കണം' - അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ പ്രതീകമാണ് ഈ ചിത്രമെന്നായിരുന്നു ബി.ജെ.പി. എം.പി. തേജസ്വി സൂര്യയുടെ ട്വീറ്റ്. നേരത്തെ അവര്‍ കൊളുത്തിയ തീ ആണ് ഇന്ത്യയിലെ മിക്കയിടത്തും അവരെ പൊള്ളിച്ചത്. രാജസ്ഥാനിലും ഛത്തീസ്ഗഢിലും ബാക്കിയുള്ള കനലുകള്‍ ഉടന്‍തന്നെ ചാരമായി ഒടുങ്ങുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

അതേസമയം, ചിത്രത്തെക്കുറിച്ച് പ്രതികരണം ആരാഞ്ഞപ്പോള്‍ ടീഷര്‍ട്ടുകളെക്കുറിച്ചും അടിവസ്ത്രങ്ങളെക്കുറിച്ചും തനിക്ക് സംസാരിക്കാന്‍ താത്പര്യമില്ലെന്നായിരുന്നു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശിന്റെ പ്രതികരണം.


Content Highlights: picture of rss khaki shorts fire controversy about congress tweet


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented