പർവീൺ കസ്വാൻ പങ്കുവെച്ച ചിത്രം
രക്ഷപ്പെടുത്തിയ വനപാലകന്റെ കാലില്‍ തുമ്പിക്കൈ കൊണ്ട് ചുറ്റിപ്പിടിച്ച് നന്ദിയും സ്നേഹവും പ്രകടിപ്പിക്കുന്ന കുട്ടിയാന... കാഴ്ചക്കാരുടെ കണ്ണും മനസ്സും നിറയ്ക്കുകയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോ. തമിഴ്നാട്ടിലെ വനമേഖലയില്‍ നിന്നുള്ള വീഡിയോ ഐഎഫ്എസ് ഓഫീസറായ പര്‍വീണ്‍ കസ്വാന് ആണ് ട്വിറ്ററില്‍ പങ്കുവെച്ചത്.
പരിക്കേറ്റ് വനത്തില്‍ ഒറ്റപ്പെട്ടു കഴിയുകയായിരുന്ന കുട്ടിയാനയെ തമിഴ്നാട് വനപാലക സംഘമാണ് അമ്മയാനയുടെ അടുത്തെത്തിച്ചത്. അതിനിടെയാണ് അടുത്ത് നില്ക്കുന്ന വനപാലകന്റെ കാലില്‍ കുട്ടിയാന തുമ്പിക്കൈകൊണ്ട് ചുറ്റിപ്പിടിക്കുന്നത്. ഉദ്യോഗസ്ഥന് സ്നേഹത്തോടെ കുട്ടിയാനയെ നോക്കുന്നതും ചിത്രത്തില്‍ കാണാം. ഫോട്ടോ ഇതുവരെ ആയിരത്തിലേറെപ്പേര്‍ റിട്വീറ്റ് ചെയ്തുകഴിഞ്ഞു. യഥാര്‍ഥ സ്നേഹം എന്നാണ് ചിലര്‍ ചിത്രത്തിന് കമന്റ് ചെയ്തത്.
നേരത്തെ വനത്തില്‍ കൂട്ടം തെറ്റിയ കുട്ടിയാനയെ അമ്മയ്ക്കരികിലേക്ക് എത്തിക്കാന്‍ പോവുന്ന വനപാലക സംഘത്തിന്റെ ദൃശ്യങ്ങളും ട്വിറ്ററില്‍ വൈറലായിരുന്നു. കുറുമ്പുകാട്ടി വനപാലകര്‍ക്കൊപ്പം നടന്നുപോവുന്ന കുട്ടിയാനയുടെ വീഡിയോയ്ക്ക് നിരവധി കമന്റുകളാണ് ലഭിച്ചത്.
Content Highlights: picture of rescued baby elephant hugging forest officer went viral
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..