അത് മസാജ് അല്ല, ഫിസിയോ തെറാപ്പിയാണ്; ജെയിന്റെ ജയിലില്‍നിന്നുള്ള വീഡിയോയെ കുറിച്ച് കെജ്‌രിവാള്‍ 


1 min read
Read later
Print
Share

അരവിന്ദ് കെജ്‌രിവാൾ, സത്യേന്ദർ ജെയിന് മസാജ് ലഭിക്കുന്നതിന്റെ വീഡിയോയിൽനിന്ന്‌ | Photo: ANI, screengrab of ANI video

ന്യൂഡല്‍ഹി: കള്ളപ്പണക്കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്, വി.ഐ.പി. പരിഗണന ലഭിക്കുന്നതിന്റെ വീഡിയോയോടു പ്രതികരിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. അത് ഫിസിയോ തെറാപ്പിയാണ്. മസാജോ വി.ഐ.പി. പരിഗണനയോ അല്ല-കെജ്‌രിവാള്‍ പറഞ്ഞു.

ജയിലിനുള്ളില്‍വെച്ച് സത്യേന്ദര്‍ ജെയിന് ദേഹത്തും കാലിലും മസാജ് ലഭിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനോടാണ് കെജ്‌രിവാളിന്റെ പ്രതികരണം. അവര്‍ ( ബി.ജെ.പി.) അതിനെ മസാജെന്നും വി.ഐ.പി. പരിഗണനയെന്നും പറയുന്നു. എന്നാല്‍ അത് വെറും ഫിസിയോ തെറാപ്പിയാണ്, ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കവേ കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.

രണ്ടുഘട്ടമായാണ് ഗുജറാത്തില്‍ തിരഞ്ഞെടുപ്പു നടക്കുന്നത്. ഒന്നാം ഘട്ടം ഡിസംബര്‍ ഒന്നിനും രണ്ടാംഘട്ടം ഡിസംബര്‍ അഞ്ചിനും. ബി.ജെ.പി. അധികാരത്തുടര്‍ച്ച ലക്ഷ്യംവെക്കുമ്പോള്‍ അട്ടിമറി പ്രതീക്ഷിച്ചാണ് എ.എ.പി. കളത്തിലിറങ്ങിയിരിക്കുന്നത്.

Content Highlights: Physiotherapy not VIP treatment: Kejriwal on video of Jain's jail massage

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ramesh bidhuri-kodikunnil suresh

3 min

വിദ്വേഷം പതിവാക്കിയ ബിധുരി; കുരുക്കില്‍ ബിജെപി, കൊടിക്കുന്നിലിനും വിമര്‍ശനം

Sep 24, 2023


RAHUL GANDHI

2 min

'ഛത്തീസ്ഗഢിലും മധ്യപ്രദേശിലും അധികാരമുറപ്പ്, BJPയുടെ ജയം തടയിടാന്‍ പഠിച്ചു,2024ല്‍ ആശ്ചര്യപ്പെടും'

Sep 24, 2023


jds-bjp

1 min

എന്‍.ഡി.എ സഖ്യത്തില്‍ ചേര്‍ന്നതിന് പിന്നാലെ ജെ.ഡി.എസില്‍ പൊട്ടിത്തെറി; മുസ്ലിം നേതാക്കളുടെ കൂട്ടരാജി

Sep 24, 2023


Most Commented