-
ന്യൂഡല്‍ഹി: കോവിഡ് കാലത്ത് അടുത്ത തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി സംഘടിപ്പിച്ച വെര്‍ച്വല്‍ റാലിയുടെ ബംഗാളിലെ ചിത്രം വിമര്‍ശനങ്ങള്‍ക്ക് വഴിതുറന്നു. ബംഗാളിലെ വിദൂര ഗ്രാമത്തില്‍ തീര്‍ത്തും സാധാരണക്കാരായവര്‍ അമിത്ഷായുടെ പ്രസംഗം ടി.വി സ്‌ക്രീനില്‍ കാണുന്ന ചിത്രമാണ് വിമര്‍ശനങ്ങള്‍ക്ക് വഴിതുറന്നത്.
ഉംപുന്‍ ചുഴലിക്കാറ്റ്, കോവിഡ്-19 എന്നീ പ്രതിസന്ധിയേ തുടര്‍ന്ന് ജനങ്ങള്‍ ദുരിതത്തില്‍ കഴിയുമ്പോള്‍ ഇത്തരമൊരു സന്നാഹവുമായി ബിജെപി ഇറങ്ങിയതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷാണ് ചിത്രം ട്വീറ്റ് ചെയ്തത്.
അടുത്ത വര്‍ഷമാണ് ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ഇതുലക്ഷ്യമിട്ടാണ് ബിജെപി മുന്‍കൂട്ടി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വെര്‍ച്വല്‍ റാലിയുടെ ഭാഗമായി 70,000 എല്‍.ഇ.ഡി ടിവികളും 15,000 വമ്പന്‍ എല്‍.ഇ.ഡി സ്‌ക്രീനുകളുമാണ് ബിജെപി സംസ്ഥാനത്തുടനീളം സ്ഥാപിച്ചത്. ഇതിന്റെ ഭാഗമായ ഒരു ചിത്രമാണ് ബി.എല്‍. സന്തോഷ് ട്വീറ്റ് ചെയ്തത്.
എന്നാല്‍ കോണ്‍ഗ്രസും എഎപിയും ഇതിനെതിരെ രംഗത്ത് വന്നു. കോവിഡ് പ്രതിസന്ധിയില്‍ പെട്ട തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ തിരികെ എത്തിക്കാന്‍ വാഹന സൗകര്യം ഏര്‍പ്പെടുത്താതെയും അവര്‍ക്ക് സാമ്പത്തിക സഹായം നല്‍കാതെയുമിരിക്കെ വലിയതോതില്‍ പണം ചിലവഴിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണെന്നാണ് കോണ്‍ഗ്രസ് നേതാവായ രാകേഷ് സചാന്‍ ആരോപിക്കുന്നത്.
എന്നാല്‍ ഫോട്ടോയ്ക്ക് അടിക്കുറുപ്പ് മത്സരം സംഘടിപ്പിച്ചാണ് എഎപി ഇതിനോട് പ്രതികരിച്ചത്. വെന്റിലേറ്ററുകള്‍ക്ക് പകരം എല്‍.ഇ.ഡി ടിവികള്‍. രാജ്യം സത്യമായിട്ടും മാറുന്നുണ്ട് എഎപി വിമര്‍ശിക്കുന്നു.
കുടിയേറ്റ തൊഴിലാളികള്‍ എല്ലാവരും ഇതുവരെ തങ്ങളുടെ വീടുകളിലെത്തിയിട്ടില്ല, എന്നാല്‍ ബിജെപിയുടെ എല്‍.ഇ.ഡി ടി.വി അവരുടെ അടുത്തെത്തിയെന്ന് ചിലര്‍ വിമര്‍ശിക്കുന്നു.
അതേസമയം വെര്‍ച്വല്‍ റാലി വലിയ വിജയമായി എന്നാണ് ബിജെപി അവകാശപ്പെടുന്നത്. രണ്ടുകോടിക്ക് മുകളില്‍ ആളുകള്‍ ബംഗാളില്‍ അമിത് ഷായുടെ പ്രസംഗം കണ്ടുവെന്നാണ് ബിജെപി പറയുന്നത്.
ജന്‍ സംവാദ് എന്നപേരിലാണ് രാജ്യവ്യാപകമായി ബിജെപി ഈ പരിപാടി സംഘടിപ്പിച്ചത്. തിരഞ്ഞെടുപ്പുകളുമായി ബന്ധമില്ലെന്ന് പാര്‍ട്ടി അവകാശപ്പെടുമ്പോഴും ബീഹാറിലും ബംഗാളിലും തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. രണ്ട് സംസ്ഥാനങ്ങളിലും പാര്‍ട്ടി വന്‍ വിജയം നേടുമെന്ന് അമിത് ഷാ അവകാശപ്പെടുന്നു.
Content Highlights: Photo Of Villagers Listening To Amit Shah On LED Screen Ticks Off Twitter
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..